BREAKING NEWS

പ്ലസ് ടുക്കാരൻെറ പ്രണയം പൊട്ടിയത് കൂട്ടുകാരോട് പറഞ്ഞു, 10-ാം ക്ലാസുകാരന് ക്രൂര മർദ്ദനം, മൂക്കിന്റെ എല്ലിനു പൊട്ടൽ, മുൻവശത്തെ പല്ല് അടർന്നുപോയി, ചെവിക്കും പരുക്ക്, വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചത് മാതാപിതാക്കളെത്തിയ ശേഷം

· · 1 min read
Share: Copied!

കൊച്ചി: തൃപ്പൂണിത്തുറയിൽ പ്ലസ്ടു വിദ്യാർഥികൾ പത്താം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച് മൂക്കിടിച്ച് തകർത്തു. സുഹൃത്തിന്റെ പ്രണയത്തകർച്ചയുടെ വിവരം പുറത്തു പറഞ്ഞതിന്റെ പകയിലാണ് വിദ്യാർഥിയെ പ്ലസ്ടു വിദ്യാർഥികൾ ക്രൂരമായി മർദിച്ചത്. ഈ മാസം മൂന്നിനാണ് ചിന്മയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർഥിയായ കാഞ്ഞിരമറ്റം സ്വദേശിയെ 5 പ്ലസ്ടു വിദ്യാർഥികൾ ചേർന്ന് മർദിക്കുകയായിരുന്നു. ആക്രമണത്തിൽ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടായ കുട്ടി ഇപ്പോഴും ആശുപത്രിയിലാണ്. കുട്ടിയുടെ മൂക്കിന് ഓപ്പറേഷൻ വേണമെന്ന് മർദ്ദനമേറ്റ വിദ്യാർഥിയുടെ അച്ഛൻ പറഞ്ഞു.

ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ എല്ലാം നശിപ്പിച്ച് നാമാവശേഷമാക്കും, തന്നെ അനുസരിച്ചില്ലെങ്കിൽ ഹമാസിന്റെ ഒരം​ഗം പോലും ബാക്കിയുണ്ടാവില്ല, എതിനായി എന്ത് സഹായം വേണമെങ്കിലും ഇസ്രയേലിനു നൽകും, കൊലപ്പെടുത്തിയവരുടെ മൃതദേഹവും വിട്ട് നൽകണം- ഉ​ഗ്രശാസനം നൽകി ട്രംപ്

സംഭവത്തിൽ ഉൾപ്പെട്ട 5 പ്ലസ് ടു വിദ്യാർഥികൾക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിൽ ഒരാൾ പ്രായപൂർത്തിയായ ആളാണ്. സ്കൂളിലെ ഒരു പ്ലസ്ടു വിദ്യാർഥിയും പത്താം ക്ലാസ് വിദ്യാർഥിനിയും തമ്മിലുണ്ടായിരുന്ന അടുപ്പം അടുത്തിടെ അവസാനിപ്പിച്ചിരുന്നു. മർദനമേറ്റ വിദ്യാർഥി ഇക്കാര്യം തന്റെ മറ്റൊരു സുഹൃത്തിനോട് പറഞ്ഞു. പ്രണയ നഷ്ടം സംഭവിച്ച പ്ലസ്ടു വിദ്യാർഥിയുടെ ഒരു സുഹൃത്ത് ഈ വിവരം അറിഞ്ഞതോടെ തന്റെ മറ്റു സുഹൃത്തുക്കളെയും കൂട്ടി പത്താം ക്ലാസുകാരനെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.

പരീക്ഷയ്ക്കെന്നു കള്ളം പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പ്ലസ് ടു വിദ്യാർഥിനികളെ ഇന്നലെ മുതൽ കാണാനില്ല, ഒരേ നമ്പറിൽ നിന്ന് ഇരുവരുടേയും ഫോണിലേക്കും തിരിച്ചും കോൾ പോയതായി കണ്ടെത്തൽ, പിന്നീട് ഫോൺ സ്വിച്ച്ഓഫായി

മൂക്കിന് ഇടിയേറ്റതിനെ തുടർന്ന് ചോരയൊലിപ്പിച്ചിരുന്ന കുട്ടിയെ മാതാപിതാക്കൾ എത്തിയതിനു ശേഷമാണ് ആശുപത്രിയിൽ കൊണ്ടുപോയത് എന്നും ആരോപണമുണ്ട്. അതുവരെ ഐസ് വച്ച് കുട്ടിയെ സ്കൂളിൽ തന്നെ ഇരുത്തിയിരിക്കുകയായിരുന്നു. വിദ്യാർഥികളുടെ ആക്രമണത്തിൽ കുട്ടിയുടെ ഒരു പല്ല് ഇളകിപോയി. മുഖത്ത് മുഴുവൻ നീരാണ്. ചെവിക്കും പരുക്കേറ്റിട്ടുണ്ട്. മനുഷ്യൻ മനുഷ്യനെ ഇടിക്കുന്നതിലൊക്കെ ഒരു പരിധി ഇല്ലെയെന്നും കുട്ടിയുടെ അച്ഛൻ പ്രതികരിച്ചു. മകന് നീതി കിട്ടണമെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു.

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026