BREAKING NEWS

പരീക്ഷയ്ക്കെന്നു കള്ളം പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പ്ലസ് ടു വിദ്യാർഥിനികളെ ഇന്നലെ മുതൽ കാണാനില്ല, ഒരേ നമ്പറിൽ നിന്ന് ഇരുവരുടേയും ഫോണിലേക്കും തിരിച്ചും കോൾ പോയതായി കണ്ടെത്തൽ, പിന്നീട് ഫോൺ സ്വിച്ച്ഓഫായി

· · 1 min read
Share: Copied!

മ​ല​പ്പു​റം: താ​നൂ​രി​ൽ​നി​ന്ന് സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. ദേ​വ​ദാ​ർ ഹ​യ​ർ​സെ​ക്ക​ൻഡ​റി സ്കൂ​ളി​ലെ ഫാ​ത്തി​മ ഷ​ഹ​ദ, അ​ശ്വ​തി എ​ന്നീ വി​ദ്യാ​ർ​ഥി​നിക​ളെ​യാ​ണ് ബു​ധ​നാ​ഴ്ച മു​ത​ൽ കാ​ണാ​താ​യ​ത്.

ഇന്നലെ പരീക്ഷയുണ്ടെന്ന് അമ്മയോട് കള്ളം പറഞ്ഞാണ് അശ്വതി കൂട്ടുകാരിക്കൊപ്പം വീട്ടിൽ നിന്നിറങ്ങിയത്. ഇരുവരേയും സ്കൂളിലേക്കുള്ള ബസിൽ കയറ്റിവിട്ടത് അശ്വതിയുടെ പിതാവായിരുന്നു. തുടർന്ന് സ്കൂളിന്റെ ക്യാന്റീനിൽ ഭക്ഷണം കഴിക്കാനും ഏൽപിച്ചിരുന്നു. തങ്ങൾ കഴിച്ചിട്ട് സ്കൂളിലേക്ക് പോയിക്കോളാമെന്ന് പറഞ്ഞു പിതാവിനെ തിരിച്ചയക്കുകയായിരുന്നു.

പത്താം ക്ലാസുകാരിയുടെ ആത്മഹത്യ, 28 കാരനായ ആൺസുഹൃത്തിനെ കസ്റ്റഡിയിലെടുത്തു, നടപടി പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിൽ നിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ

പിന്നീട് ഇവരെ വിളിച്ചപ്പോൾ ക്യാന്റീൻ തുറന്നിട്ടില്ലെന്നും തങ്ങൾ പുറത്തുനിന്ന് ഭക്ഷണം കഴിച്ചോളാമെന്നും പറഞ്ഞ് ഫോൺ വയ്ക്കുകയായിരുന്നു. പിന്നീട് ഇവരെ വിളിച്ചിട്ട് കിട്ടിയില്ലെന്നു അശ്വതിയുടെ സഹോദരി പറഞ്ഞു.

പരീക്ഷയ്ക്ക് കുട്ടികൾ എത്താത്തതിനെ തുടർന്ന് അധ്യാപിക വീട്ടിൽവിളിച്ച് കാര്യം തിരക്കിയപ്പോഴാണ് മാതാപിതാക്കൾ ഇരുവരും സ്കൂളിലെത്തിയില്ലെന്ന വിവരം അറിയുന്നത്. തുടർന്ന് ടീച്ചർ തന്നെ പോലീസ് സ്റ്റേഷനിൽ വിളിച്ച് വിദ്യാർഥിനികളെ കാണാതായ വിവരം അറിയിച്ചു. സം​ഭ​വ​ത്തി​ൽ താ​നൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തം ഷഹബാസിന്റെ കൊലയ്ക്ക് പിന്നിൽ ആറുപേർമാത്രം, മുതിർന്നവരുടെ പങ്ക് സ്ഥിരീകരിക്കപ്പെട്ടില്ല- പോലീസ്

രണ്ടുപേരുടേയും ഫോൺ ഓഫായതിനാൽ ഇവരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. അതേ സമയം ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ എടവണ്ണയിലുള്ള ഒരു വ്യക്തി രണ്ടുപേരുടെ ഫോണിലേക്കും വിളിച്ചതായി പോലീസ് വീട്ടുകാരെ അറിയിച്ചു. അതേസമയം വിദ്യാർഥിനികൾ ഈ നമ്പറിലേക്ക് തിരിച്ചു വിളിച്ചിരുന്നതായും കണ്ടെത്തൽ. ഇപ്പോൾ ഈ നമ്പർ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസുള്ളത്.

 

BREAKING NEWS
മുത്തശ്ശിക്കൊപ്പം വീടിനു വെളിയിൽ കിട‌ന്നുറങ്ങിയ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈം​ഗികമായി പീഡിപ്പിച്ചു, കുട്ടിക്ക് ഗുരുതരമായ രക്തസ്രാവമുണ്ടായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിനു സമീപത്തു കിടന്ന കസേരയിൽ ഉപേക്ഷിച്ച് ക‌ടന്നുകളഞ്ഞു, ബന്ധുവായ 25കാരൻ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026