BREAKING NEWS

ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ എല്ലാം നശിപ്പിച്ച് നാമാവശേഷമാക്കും, തന്നെ അനുസരിച്ചില്ലെങ്കിൽ ഹമാസിന്റെ ഒരം​ഗം പോലും ബാക്കിയുണ്ടാവില്ല, എതിനായി എന്ത് സഹായം വേണമെങ്കിലും ഇസ്രയേലിനു നൽകും, കൊലപ്പെടുത്തിയവരുടെ മൃതദേഹവും വിട്ട് നൽകണം- ഉ​ഗ്രശാസനം നൽകി ട്രംപ്

· · 1 min read
Share: Copied!

വാഷിങ്ടൺ: ഇസ്രയേലിന്റെ ബന്ദികളെ വിട്ടയക്കുന്നതിൽ ഹമാസിന് അന്ത്യശാസനം നൽകി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഹമാസിനെ മുച്ചൂടും നശിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. അതിനായി ഇസ്രയേലിന് അമേരിക്ക എല്ലാ സഹായവും നൽകും. ഗാസയിൽ നിന്ന് ഹമാസ് നേതൃത്വം ഒഴിഞ്ഞുപോകണം. തന്നെ അനുസരിച്ചില്ലെങ്കിൽ ഹമാസിൻറെ ഒരു അംഗം പോലും സുരക്ഷിതമായിരിക്കില്ലെന്നും സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് ഭീഷണി മുഴക്കി.

പരീക്ഷയ്ക്കെന്നു കള്ളം പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പ്ലസ് ടു വിദ്യാർഥിനികളെ ഇന്നലെ മുതൽ കാണാനില്ല, ഒരേ നമ്പറിൽ നിന്ന് ഇരുവരുടേയും ഫോണിലേക്കും തിരിച്ചും കോൾ പോയതായി കണ്ടെത്തൽ, പിന്നീട് ഫോൺ സ്വിച്ച്ഓഫായി

ഹമാസുമായി ചർച്ച നടത്തുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിൻറെ ഉ​ഗ്രശാസനം. അതേസമയം ഇതുവരെ വൈറ്റ് ഹൗസ് നേരിട്ട് ഹമാസുമായി ആശയവിനിമയം നടത്തിയിരുന്നില്ല. ഹമാസിനെ അമേരിക്ക ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിനാലാണ് ഇത്. എന്നാൽ ഈ കീഴ്‍വഴക്കം ലംഘിച്ചാണ് വൈറ്റ് ഹൌസ് ഹമാസുമായി നേരിട്ട് ചർച്ച നടത്തുന്നത്. നിങ്ങൾ കൊലപ്പെടുത്തിയവർ ആരെങ്കിലുമുണ്ടെങ്കിൽ അവരുടെ മൃതദേഹവും വിട്ടുനൽകണമെന്നും ട്രംപ് ഹമാസിനോട് ആവശ്യപ്പെട്ടു.

‘കള്ളം പറയാൻ പറ്റില്ല, കോച്ചും ക്യാപ്റ്റനും പറഞ്ഞ വാദം തെറ്റ്, ദുബായ് നമുക്ക് അനുകൂല പിച്ച്, ഇതിന്റെ സ്വഭാവവും സാഹചര്യങ്ങളും ഞങ്ങൾക്ക് നല്ലപോലെ പരിചിതമാണ്’, രോഹിത്തിന്റെ വാക്കുകൾ തള്ളി- ടൂർണമെന്റിലെ ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരൻ

അതേസമയം ഗാസ ഏറ്റെടുക്കാനുള്ള ട്രംപിൻറെ നീക്കത്തിന് ബദലായി ഈജിപ്ത് അവതരിപ്പിച്ച ഗാസ പുനർനിർമ്മാണ പദ്ധതി അംഗീകരിച്ചിരിക്കുകയാണ് അറബ് രാഷ്ട്രങ്ങൾ. ജനങ്ങളെ കുടിയൊഴിപ്പിക്കില്ലെന്നതാണ് പദ്ധതിയുടെ സ്വീകാര്യതയ്ക്കുള്ള പ്രധാന കാരണം. 5300 കോടി ഡോളറിൻറെ ഗാസ പുനർനിർമ്മാണ പദ്ധതിയും കെയ്റോയിൽ ചേർന്ന അറബ് അടിയന്തര ഉച്ചകോടി പ്രഖ്യാപിച്ചു. യുദ്ധക്കുറ്റങ്ങളിലും ആക്രമണങ്ങളിലും ഇസ്രേലിനെതിരെ ശക്തമായ നിലപാടും അറബ് ഉച്ചകോടി കൈക്കൊണ്ടു. സ്വതന്ത്ര പലസ്തീൻ മാത്രമാണ് ഗാസയിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്ന് അറബ് രാഷ്ട്രങ്ങളൊന്നായി ആവർത്തിച്ചു.

പാർട്ടി ശക്തി കേന്ദ്രങ്ങളിൽ പോലും വോട്ട് ചോർച്ച, സിപിഎമ്മിൽ നിന്നു ചോരുന്ന വോട്ടുകൾ ചെന്നു ചേരുന്നത് ബിജെപിയിലേക്ക് -പ്രവർത്തന റിപ്പോർട്ട്, പിണറായി വിജയൻ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കണോയെന്ന കാര്യത്തിൽ പോലും തീരുമാനമായിട്ടില്ല- എംവി ​ഗോവിന്ദൻ

പ്രധാനമായും രണ്ട് ഘട്ടങ്ങളിലായി 4 ലക്ഷം വീടുകൾ നിർമിക്കാനാണ് പദ്ധതികൊണ്ടുദ്ദേശിക്കുന്നത്. ഇതിനായി അന്താരാഷ്ട്ര സമൂഹത്തിൻറെ സഹായത്തോടെ ഫണ്ടെത്തിക്കും. അനാഥരായ 40,000 കുട്ടികൾക്കായി പ്രത്യേക ഫണ്ട് ഉറപ്പാക്കും. ഇസ്രയേൽ സേന മേഖലയിൽ നിന്ന് പൂർണമായി പിൻവാങ്ങണം. ഉചിതമായ സമയത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടത്തും. പുതിയ നേതൃത്വം വരുന്നത് വരെ ഗാസയിലെ ഭരണം കൈകാര്യം ചെയ്യാൻ അഡ്മിനിയേട്രേഷൻ കമ്മിറ്റി രൂപീകരിക്കും. ഇതിന് യോഗ്യരായവരെ തെരഞ്ഞെടുക്കുമെന്നും പുനർനിർമ്മാണ പദ്ധതിയിൽ പറയുന്നു.

എന്നാൽ ഹമാസിനെക്കുറിച്ച് പ്രസ്താവനയിൽ ഒരിടത്തും പരാമർശിക്കുന്നില്ല. പലസ്തീൻറെ അവകാശങ്ങൾ നേടിയെടുക്കാൻ ഉള്ള പ്രവർത്തനങ്ങൾക്കായി പലസ്തീൻ ലിബറേഷൻ ഓർഗനൈശേഷനെ ആണ് അംഗീകരിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. വെസ്റ്റ്ബാങ്ക് ഉൾപ്പടെ പലസ്തീൻറെ ഏതെങ്കിലും ഭാഗം പിടിച്ചെടുക്കാനുള്ള ശ്രമം മേഖലയിൽ പുതിയ സംഘർഷത്തിന് വഴിവയ്ക്കുമെന്ന് മുന്നറിയിപ്പും നൽകി.

BREAKING NEWS
രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ
26 Oct 2026
BREAKING NEWS
ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി വിഗ്രഹത്തില്‍ ഭീകരസംഘടവനയുടെ പേര് എഴുതി, പീഠത്തില്‍ അറബി അക്ഷരങ്ങളും, പൊലീസില്‍ പരാതി നല്‍കി ക്ഷേത്രസമിതി
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026