BREAKING NEWS

രണ്ടക്കം കടന്നത് നാലുപേര് മാത്രം..!!! ഇന്ത്യ 150ന് പുറത്ത്…!! ഫോം കണ്ടെത്താനാകാതെ കോഹ്ലി….

· · 1 min read
Share: Copied!

പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരെ പെർത്തിൽ നടക്കുന്ന ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 150ന് പുറത്ത്. 41 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. റിഷഭ് പന്ത് 37 റണ്‍സെടുത്തപ്പോൾ കെ എല്‍ രാഹുല്‍ 26ഉം ധ്രുവ് ജുറെല്‍ 11ഉം റണ്‍സെടുത്ത് പുറത്തായി ബാക്കിയുള്ളവർ രണ്ടക്കം കാണാതെ പുറത്തായി. 59 പന്തില്‍ 41 റണ്‍സെടുത്ത നിതീഷ് റെഡ്ഡിയെ പുറത്താക്കി കമിന്‍സ് ഇന്ത്യൻ ഇന്നിംഗ്സിന് തിരശീലയിട്ടു.

ഓസ്ട്രേലിയക്കായി ജോഷ് ഹേസല്‍വുഡ് നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മിച്ചല്‍ മാര്‍ഷ്, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ലഞ്ചിന് മുന്നേ ഇന്ത്യ 51/ 4 എന്ന നിലയിൽ ആയിരുന്നു. ലഞ്ചിനുശേഷവും ഇന്ത്യക്ക് തകര്‍ച്ച ഒഴിവാക്കാനായില്ല.

ധ്രുവ് ജുറെലിനെ(11)യും വാഷിംഗ്ടണ്‍ സുന്ദറിനെയും(4) വീഴ്ത്തി മിച്ചല്‍ മാർഷ് ഇരട്ടപ്രഹരമേല്‍പ്പിച്ചു. ഹര്‍ഷിത് റാണ ബൗണ്ടറിയോടെയും ജസ്പ്രീത് ബുമ്ര സിക്സോടെയും തുടങ്ങിയെങ്കിലും ഹേസല്‍വുഡിന് മുന്നില്‍ വീണു.

ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി നാലാമനായി ക്രീസിലെത്തി 12 പന്തില്‍ അഞ്ച് റണ്‍സ് മാത്രം നേടി. ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ ഉസ്മാന്‍ ഖവാജയ്ക്ക് ക്യാച്ച് നല്‍കിയാണ് കോലി പുറത്തായത്.നേരത്തെ ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സുകളിലും കോഹ്‌ലി ഒറ്റയക്കത്തിന് (4,1) പുറത്തായിരുന്നു. 0, 70, 1, 17, 4, 1, 5 എന്നിങ്ങനെയാണ് ടെസ്റ്റില്‍ വിരാട് കോഹ്‌ലിയുടെ അവസാന ഏഴ് ഇന്നിങ്‌സുകള്‍.

ആദ്യം പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം, നടക്കാതെ വന്നപ്പോൾ വെട്ടിക്കൊലപ്പെടുത്തി; വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ വെ​ട്ടി​ക്കൊ​ന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ, പ്രതിയെ പിടികൂടിയത് പുതിയ തെരു ബാറിൽനിന്ന്

പാലിന് രുചി വ്യത്യാസം ഉണ്ടായിരുന്നുവെന്ന് അധ്യാപിക…!! സ്കൂളിൽ ഭക്ഷ്യ വിഷബാധ…, 32 കുട്ടികൾ ചികിത്സയിൽ..!!! കുട്ടികളിൽ പലരും സ്കൂളിൽ വച്ചുതന്നെ പാൽ കുടിച്ചിരുന്നു…!!! ചിലർ വീട്ടിലേക്ക് കൊണ്ടുപോയി കഴിച്ചു…

20 വർഷം വരെ തടവുശിക്ഷയും പിഴയും ലഭിച്ചേക്കാം..!!! ഗൗതം അദാനിയെ കൈമാറാൻ യുഎസിന് ആവശ്യപ്പെടാം…!! തന്ത്രപരമായി അറസ്റ്റുൾപ്പെടെയുള്ള നടപടിക്രമങ്ങൾ നീട്ടിക്കൊണ്ടുപോകാൻ നിയമപരമായി അദാനിക്ക് സാധിക്കും…!! നിയമ സാധ്യതകൾ ഇങ്ങനെ…

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026