BREAKING NEWS

ഭക്തർ തരുന്ന കാശുകൊണ്ടല്ല മന്ത്രിമാരുടെ ഫ്ലക്സുകൾ അടിക്കേണ്ടത്, ഭക്തർ വരുന്നത് ദൈവത്തെ കാണാനാണ്, അല്ലാതെ നേതാക്കന്മാരുടെ മുഖം കാണാനല്ല, ഫ്ലക്സ് അടിച്ച കാശുകൊണ്ട് അന്നദാനം നടത്തിയാൽ തീ​ർ​ഥാ​ട​ക​ർ​ക്കെങ്കിലും പ്ര​യോ​ജ​നം ലഭിക്കും, ദേ​വ​സ്വം ബോ​ർ​ഡ് ഒരു ട്ര​സ്റ്റി മാ​ത്ര​മാ​ണ്- ഹൈക്കോടതി

· · 1 min read
Share: Copied!

കൊ​ച്ചി: തു​റ​വൂ​ർ മ​ഹാ​ക്ഷേ​ത്ര​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും ദേ​വ​സ്വം മ​ന്ത്രി​ക്കു​മ​ട​ക്കം അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് ഫ്ല​ക്‌​സ് ബോ​ർ​ഡ് വ​ച്ച സം​ഭ​വ​ത്തി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നെ രൂക്ഷമായി വിമർശ്ചിച്ച് ഹൈക്കോടതി.

മു​ഖ്യ​മ​ന്ത്രി​യു​ടെ​യോ, എം​എ​ൽ​എ​മാ​രു​ടെ​യോ, ബോ​ർ​ഡ് അം​ഗ​ങ്ങ​ളു​ടെ​യോ മു​ഖം കാ​ണാ​ന​ല്ല ദൈ​വ​ത്തെ കാ​ണാ​നാ​ണ് ഭ​ക്ത​ർ ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ ജോ​ലി ഇ​ത​ല്ല. ഭ​ക്ത​ർ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ന​ൽ​കു​ന്ന പ​ണം ഉ​പ​യോ​ഗി​ച്ച​ല്ല ഫ്ല​ക്‌​സ് അ​ടി​ക്കേ​ണ്ട​തെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ അ​നി​ൽ കെ. ​ന​രേ​ന്ദ്ര​ൻ, മു​ര​ളീ​കൃ​ഷ്ണ എ​ന്നി​വ​ര​ട​ങ്ങി​യ ദേ​വ​സ്വം ബെ​ഞ്ച് രൂക്ഷമായി വി​മ​ർ​ശി​ച്ചു. അതോടൊപ്പം തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ൻറെ കീ​ഴി​ലു​ള്ള മ​റ്റ് ക്ഷേ​ത്ര​ങ്ങ​ളി​ൽ ഇ​ത്ത​രം ഫ്ല​ക്‌​സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടോയെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ബോ​ർ​ഡ് സെ​ക്ര​ട്ട​റി​ക്ക് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.
ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിന്ന് നീതി ലഭിച്ചില്ല, രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത, തന്നെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ച സംഭവത്തിൽ നടപടിയെടുത്തില്ലെന്ന് കത്തിൽ

ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​മാ​യ ക്ഷേ​ത്ര​ത്തി​ൽ ഇ​തു​പോ​ലെ ഫ്ല​ക്സ് അ​ടി​ച്ചു​വ​ച്ച​തി​ന് പ​ക​രം ആ ​പ​ണം കൊ​ണ്ട് അ​ന്ന​ദാ​നം ന​ട​ത്തി​യാ​ൽ അ​ത് ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​കു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്നും ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു. ദേ​വ​സ്വം ബോ​ർ​ഡ് ക്ഷേ​ത്ര​ങ്ങ​ളു​ടെ ഉ​ട​മ​യാ​ണെ​ന്ന് ധ​രി​ക്ക​രു​ത്. ബോ​ർ​ഡ് അ​തി​ൻറെ കീ​ഴി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന ട്ര​സ്റ്റി മാ​ത്ര​മാ​ണ്.

തു​റ​വൂ​ർ ക്ഷേ​ത്രം ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ ഇ​ട​ത്താ​വ​ള​മാ​ണ്. അ​വി​ടെ ഭ​ക്ത​ർ​ക്ക് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കേ​ണ്ട​ത് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ൻറെ ക​ട​മ​യാ​ണെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​ത്തി​ൽ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി അ​ന്ന​ദാ​ന​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു കൊ​ണ്ട് ഫ്ല​ക്‌​സ് വ​ച്ച സം​ഭ​വ​ത്തി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം.

മു​ഖ്യ​മ​ന്ത്രി, ദേ​വ​സ്വം മ​ന്ത്രി, സ്ഥ​ലം എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ​ക്ക് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചാ​യി​രു​ന്നു ക്ഷേ​ത്ര​ത്തി​ൽ ഫ്ല​ക്‌​സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​ത്.

BREAKING NEWS
അവസാനമായി മകൻ വിളിച്ചത് ഉടൻ വീട്ടിലെത്തുമെന്ന് പറയാൻ... ഓടി രക്ഷപ്പെ‌ടാൻ ശ്രമിച്ച അഭിറാമിനെ 17 കാരൻ പിന്നിൽനിന്ന് തലയ്ക്കടിച്ചു വീഴ്ത്തി, കഴുത്തിൽ ബെൽറ്റ് മുറുക്ക് കൊന്നു, പ്രതി ഉന്നമിട്ടത് ആദ്യകാമുകിയുടെ പുതിയ ആൺ സുഹൃത്തിനെ, രണ്ടാം പ്രതി മരിച്ച വിദ്യാർഥിയുടെ സുഹൃത്തായ പെൺകുട്ടി... പ്രണയപ്പകയ്ക്...
03 Nov 2026
BREAKING NEWS
ഭർത്താവും ഭാര്യയും കൂടി മദ്യപിച്ചെത്തി അയൽവാസിയുമായി വഴക്ക്, വയോധികയുടെ മുടിയിൽ കുത്തിപ്പിടിച്ചു, രക്ഷപ്പെടാനായി വയോധിക ഇവരുടെ കഴുത്തുപിടിച്ച് ഞെരിച്ചു, ആദിവാസി ഉന്നതിയിൽ സ്ത്രീ മരിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിൽ
03 Nov 2026
BREAKING NEWS
48 മണിക്കൂർ നീണ്ട ദൗത്യം; സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ കപ്പലിലെ 20 ജീവനക്കാരെ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന; സമുദ്രത്തിലെ ഭീഷണികളോട് ഉടനടി പ്രതികരിക്കാനുള്ള രാജ്യത്തിന്റെ ശേഷി തെളിയിക്കുന്ന സംഭവമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി
03 Nov 2026
BREAKING NEWS
പാങ്ങപ്പാറയിൽ 17കാരന്റെ കൊലപാതകം ആസൂത്രിതം; പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാമിൽനിന്ന് സന്ദേശമയച്ച് വിളിച്ചുവരുത്തി, ആളൊഴിഞ്ഞ വാഴത്തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി; ബെൽറ്റ് കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് ആദ്യ മൊഴി; പിന്നീട് മാറ്റി പറഞ്ഞ് പ്രതി
03 Nov 2026