BREAKING NEWS

കൊടും ക്രൂരത, ഫുട്പാത്തിനരികിൽ കിടത്തിയിരുന്ന കു​ഞ്ഞിനെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചു, പീഡനത്തിനിരയായത് മാതാപിതാക്കൾക്കൊപ്പം തെരുവിൽ കഴിഞ്ഞിരുന്ന ഏ​ഴു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ്, പ്രതിക്കായി തിരച്ചിൽ

· · 1 min read
Share: Copied!

കോ​ൽ​ക്ക​ത്ത: കോ​ൽ​ക്ക​ത്ത​യി​ൽ തെ​രു​വി​ൽ ക​ഴി​യു​ന്ന ദ​മ്പ​തി​ക​ളു​ടെ ഏ​ഴു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് പീ​ഡ​ന​ത്തി​നി​ര​യാ​യി. ഫുട്പാത്തിനരികിൽ കിടത്തിയിരുന്ന കു​ഞ്ഞിനെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചതാകാമെന്ന് പോലീസ്.

ന​വം​ബ​ർ 30ന് ​ഒ​രു യു​വ​തി ഫു​ട്പാ​ത്തി​ൽ ഒ​റ്റ​യ്ക്ക് ഇ​രു​ന്നു ക​ര​യു​ന്ന​ത് ക​ണ്ട ഒ​രാ​ളാ​ണ് ബ​ർ​ട്ടോ​ല്ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ച് അ​റി​യി​ച്ച​ത്.

തുടർന്ന് പോലീസ് കു​ട്ടി​യെ ആ​ർ​ജി ക​ർ മെ​ഡി​ക്ക​ൽ കോ​ളെ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഹോസ്പിറ്റലിൽ ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് കു​ട്ടി​യു​ടെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ മു​റി​വേ​റ്റ പാ​ടു​ക​ൾ ക​ണ്ടത്.

കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ ലൈം​ഗീ​ക പീ​ഡ​ന​ത്തെ സൂ​ചി​പ്പി​ക്കു​ന്ന നി​ര​വ​ധി പോ​റ​ലു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തായി ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​ഐ​യോ​ട് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത​താ​യും സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

ഫുട്പാത്തിൽ കിടത്തിയ കുഞ്ഞിനെ എടുത്ത് എവിടേക്കോ കൊണ്ടുപോയി ബലാത്സംഗം ചെയ്തതായാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്. കുറ്റകൃത്യം ചെയ്തതിന് ശേഷം കുട്ടിയെ അവിടെയുപേക്ഷിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026