BREAKING NEWS

കല്ലറയിലുണ്ടായിരുന്നത് ​ഗോപൻതന്നെ, വാ തുറന്ന് ചമ്രം പടിഞ്ഞ് ഇരുന്ന നിലയിൽ മൃതദേഹം, വസ്ത്രങ്ങൾ ധരിപ്പിച്ചിരുന്നു, തലയിൽ മുട്ടാത്ത രീതിയിൽ സ്ലാബ്, മുഖത്തും ശിരസിലും കളഭം, നെഞ്ചുവരെ സു​ഗന്ധ ദ്രവ്യങ്ങൾ കുത്തിനിറച്ച നിലയിൽ- കൗൺസിലർ

· · 1 min read
Share: Copied!

നെയ്യാറ്റിൻകര: ചമ്രം പടിഞ്ഞ്, വാ തുറന്ന നിലയിലിലായിരുന്നു ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപന്റെ (ഗോപൻ സ്വാമി, മണിയൻ) മൃതദേഹം കല്ലറയിൽ ഉണ്ടായിരുന്നതെന്നു നെയ്യാറ്റിൻകര കൗൺസിലർ പ്രസന്നകുമാർ. മുൻപു ഗോപനെ ഞാൻ കണ്ടിട്ടുണ്ട്, അതിനാൽ മൃതദേഹം ​ഗോപന്റെയാണെന്നു തിരിച്ചറിയാൻ കഴിഞ്ഞുവെന്നും പ്രസന്നകുമാർ വ്യക്തമാക്കി. പൊലീസുകാർ കല്ലറ പൊളിക്കുമ്പോൾ പ്രസന്നകുമാർ ഉൾപ്പെടെയുള്ള കൗൺസിലർമാർ സന്നിഹിതരായിരുന്നു.

ചമ്രംപടിഞ്ഞ് ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. തലയിൽ മുട്ടാത്ത നിലയിലാണ് സ്ലാബ് ഉണ്ടായിരുന്നത്. മൃതദേഹത്തിന്റെ വായ തുറന്നിരുന്നു. വസ്ത്രങ്ങളെല്ലാം ഉണ്ടായിരുന്നു. ശരീരത്തിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ഹൃദയഭാഗം വരെ കർപ്പൂരവും ഭസ്മവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങൾകൊണ്ടു മൂടിയിരിക്കുകയായിരുന്നു. മുഖത്തും ശിരസിലും വിഗ്രഹത്തിൽ ചാർത്തുന്നതുപോലെ കളഭം ചാർത്തി, പിന്നീട് പിതാവ് വാങ്ങിവച്ചിരുന്ന ശിലയെടുത്ത് സമാധിമണ്ഡപം മൂടി എന്നാണ് മക്കൾ പൊലീസിനു മൊഴി നൽകിയത്. കല്ലറ പൊളിച്ചപ്പോൾ മക്കൾ പറഞ്ഞതു ശരിവയ്ക്കുന്ന തരത്തിലായിരുന്നു മൃതദേഹം ഇരുന്നിരുന്നതെന്നും കൗൺസിലർ വ്യക്തമാക്കി.

കല്ലറയിലെ മൃതദേഹത്തിന് കാണാതായതായി കേസ് റജിസ്റ്റർ ചെയ്തിരിക്കുന്ന ഗോപൻ സ്വാമിയുമായി സാദൃശ്യമുണ്ടെന്നു പൊലീസും അനൗദ്യോഗികമായി വ്യക്തമാക്കി. ഇതു സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തും. മരണകാരണവും കണ്ടെത്താനുണ്ട്. അതിനായി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.
അസുഖം ബാധിച്ച് കട്ടിൽക്കുഴിയിൽ കിടന്ന ഒരാളെങ്ങനെ സ്വയം സമാധി പീഠം വരെ പോയിരുന്നു? ഇരുന്നതോ അതോ കൊണ്ടിരുത്തിയതോ? ദുരൂഹത നീങ്ങാതെ ​ഗോപൻ സ്വാമിയുടെ സമാധി

മൃതദേഹം ​ഗോപൻ സ്വാമിയുടേത് തന്നെയെന്നു സൂചന, മൃതദേഹം പൂർണമായി അഴുകിയിട്ടില്ല, പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി, മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും

ഹൃദയഭാഗം വരെ കര്‍പ്പൂരവും ഭസ്മവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍…!! മുഖത്തും ശിരസ്സിലും വിഗ്രഹത്തില്‍ ചാര്‍ത്തുന്നതുപോലെ കളഭം .. ഇരിക്കുന്ന നിലയിൽ കല്ലറയിൽ മൃതദേഹം കണ്ടെത്തി… പുറത്തെടുത്ത് പോസ്റ്റ്മോർട്ടം…

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026