BREAKING NEWS

ഇത് ഓൾഡ്…!!! ഭാര്യയ്ക്കും മകനുമൊപ്പം ശോഭാ സുരേന്ദ്രൻ നിൽക്കുന്ന ഫോട്ടോ…!!! വീട്ടിൽ വന്നതിന് തെളിവ് പുറത്തുവിട്ട് തിരൂർ സതീഷ്…!!! ഇത് പഴയ ഫോട്ടോയെന്ന് ശോഭ… ഒന്നര വർഷത്തെ പഴക്കം.., അസുഖബാധിതയായ അമ്മയെ കാണാന്‍ വന്നപ്പോൾ സഹോദരിയുടെ വീട്ടില്‍ വച്ച് എടുത്ത ചിത്രമെന്നും മറുപടി

· · 1 min read
Share: Copied!

തൃശൂർ: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞത് പച്ചക്കള്ളമാണോ… ? പുതിയ റിപ്പോർട്ടുകൾ പ്രകാരം ശോഭ സുരന്ദ്രൻ തന്റെ വീട്ടിലെത്തിയതിന് തെളിവ് പുറത്തുവിട്ടിരിക്കുകയാണ് പാർട്ടിയുടെ മുൻ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീഷ്. സതീഷിന്‍റെ വീട്ടില്‍ പോയിട്ടില്ലെന്ന് ശോഭാ സുരേന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു. ശോഭ വീട്ടില്‍ വന്നിരുന്നു എന്ന് തെളിയിക്കുന്നതിനാണ് ചിത്രം പുറത്തുവിട്ടത്. തിരൂര്‍ സതീഷിന്‍റെ ഭാര്യയ്ക്കും മകനും ഒപ്പം ശോഭ നില്‍ക്കുന്നതാണ് ചിത്രം.

എന്നാൽ സതീഷിനെ തള്ളി ശോഭ രംഗത്തെത്തി. തന്‍റെ സഹോദരിയുടെ വീട്ടില്‍ വച്ചാണ് ചിത്രം എടുത്തതെന്നും അസുഖബാധിതയായ തന്‍റെ അമ്മയെ കാണാന്‍ എത്തിയപ്പോഴുള്ള ചിത്രമാണെന്നുമാണ് ശോഭയുടെ നിലപാട്. സതീഷ് കൊണ്ടുവന്ന ചിത്രത്തിന് ഒന്നര വര്‍ഷത്തെ പഴക്കമുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത് ബിജെപിക്കു വേണ്ടി എത്തിച്ച കുഴൽപണം തന്നെയെന്ന് ബിജെപിയുടെ അന്നത്തെ ഓഫിസ് സെക്രട്ടറി തിരൂർ സതീഷ് വെളിപ്പെടുത്തിയിരുന്നു. പിന്നാലെ ശോഭാ സുരേന്ദ്രനാണ് ആരോപണത്തിനു പിന്നിലെന്ന് പാർട്ടിയിൽ ആക്ഷേപം ഉയർന്നു. ആരോപണം നിഷേധിച്ച ശോഭ, സതീഷിന്റെ വീട്ടിൽ പോയിട്ടില്ലെന്ന് വ്യക്തമാക്കി. കുഴൽപണക്കേസിൽ വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീഷിന്റെ പിന്നിൽ താനാണെന്ന പ്രചാരണം എന്തടിസ്ഥാനത്തിലാണെന്നു മനസ്സിലാകുന്നില്ലെന്നും പറഞ്ഞു.

ധർമ്മരാജനു കണക്കുതെറ്റി; ആറ് കോടി രൂപയല്ല, ഒൻപത് കോടി രൂപയാണ് ഓഫിസിൽ വന്നത്; കള്ളപ്പണക്കാരുമായി കെ സുരേന്ദ്രന് ബന്ധം; കള്ളപ്പണത്തിന്റെ കാര്യം പറഞ്ഞാൽ അധ്യക്ഷ സ്ഥാനം കിട്ടിയാലോ? ശോഭാ സുരേന്ദ്രൻ- ​ഗുരുതര ആരോപണങ്ങളുമായി തിരൂർ സതീഷ്

കൊടകര കുഴല്‍പ്പണം സംബന്ധിച്ച ബിജെപി മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശന്‍റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ സിപിഎമ്മാണെന്ന് ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. ആരോപണങ്ങള്‍ക്ക് പിന്നിലെ തിരക്കഥ എകെജി സെന്‍ററില്‍ നിന്നാണ്. സതീശനെ സിപിഎം വിലയ്ക്കെടുത്തെന്നും അവര്‍ വ്യക്തമാക്കി. കൊടകരയിലേക്ക് പണം കൊണ്ടുവന്നത് പാർട്ടി അനുഭാവിയും വ്യാപാരിയുമായ ധർമരാജനാണെന്നും അയാൾക്ക് മുറി എടുത്തു കൊടുക്കാൻ നിർദേശമുണ്ടായിരുന്നെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

.

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026