BREAKING NEWS

ഇടുക്കിയില്‍ വര്‍ഷങ്ങളായി പെണ്‍മക്കളെ പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍; മാതാവ് മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തി, മക്കളെ പീഡനത്തിനിരയാക്കുന്നത് കത്തികാട്ടി ഭീഷണിപ്പെടുത്തി

· · 1 min read
Share: Copied!

ഇടുക്കി: ബൈസണ്‍വാലിയില്‍ പെണ്‍മക്കളെ വര്‍ഷങ്ങളായി പീഡിപ്പിച്ചുകൊണ്ടിരുന്ന കേസില്‍ അച്ഛന്‍ അറസ്റ്റില്‍. 19 ഉം 17ഉം 16ഉം വയസുള്ള മൂന്നു കുട്ടികളാണ് ഇയാളുടെ പീഡനത്തിനിരയായത്.

സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിള്‍ കുട്ടികളിലൊരാള്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് ക്രൂരമായ പീഡനവിവരം പുറത്തറിയുന്നത്. സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. തുടര്‍ന്ന് രാജാക്കാട് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കുട്ടികളുടെ അമ്മ മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. ഇവര്‍ ഇതിനുള്ള മരുന്ന് കഴിച്ച് മയങ്ങിക്കിടക്കുമ്പോഴാണ് വര്‍ഷങ്ങളായി അച്ഛന്‍ കുട്ടികളെ ദുരുപയോഗം ചെയ്തിരുന്നത്. വിവരം പുറത്ത് പറയാതിരിക്കാന്‍ കത്തികാട്ടി ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടികള്‍ മൊഴി നല്‍കി്. 45 വയസ്സുള്ള ആളാണ് പ്രതി. ഇയാളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. പോക്‌സോ കേസ് ഉള്‍പ്പെടെ ചേര്‍ത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ സ്വകാര്യത കണക്കിലെടുത്ത് നിയമപ്രകാരം പ്രതിയുടെ പേരും മറ്റു വിവരങ്ങളും പുറത്തുവിടാനാകില്ലെന്ന് പോലീസ് അറിയിച്ചു.

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026