Tag: tiktok
വിവരങ്ങള്‍ ചോര്‍ത്താന്‍ മാല്‍വേര്‍; ടിക് ടോക് ആഗോളതലത്തില്‍ത്തന്നെ നിരോധിക്കണമെന്ന് ആവശ്യം
മുംബൈ: ടിക് ടോക് ആഗോളതലത്തില്‍ത്തന്നെ നിരോധിക്കണമെന്ന് സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം ശക്തമാവുന്നു. ചൈനീസ് സര്‍ക്കാരിന് വിവരങ്ങള്‍ ചോര്‍ത്തിനല്‍കാന്‍ ടിക് ടോക്കില്‍ മാല്‍വേര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായി പ്രമുഖമായ ഹാക്കര്‍ ഗ്രൂപ്പായ അനോനിമസ് ആരോപിച്ചു. ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി ടിക് ടോക് ചാരപ്രവര്‍ത്തനം നടത്തുകയാണെന്നാണ് ഇവരുടെ ആരോപണം.
ആപ്പിള്‍ഫോണിന്റെ...
ടിക് ടോക്ക് പൂട്ടി; ഷെയര്‍ചാറ്റില്‍ ഔദ്യോഗിക അക്കൗണ്ട് തുറന്ന് മൈ ഗവ് ഇന്ത്യ
ദേശീയ തലത്തിലെ കോവിഡ് 19 വ്യാപനം സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനമായ മൈ ഗവ് ഇന്ത്യ, ഇന്ത്യന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഷെയര്‍ചാറ്റില്‍ ഔദ്യോഗിക അക്കൗണ്ട് തുറന്നു. ടിക് ടോക്ക് അക്കൗണ്ട് പൂട്ടിയതിനു പിന്നാലെയാണ് ഷെയര്‍ ചാറ്റില്‍ അക്കൗണ്ട് തുറന്നത്....
ടിക് ടോക്ക് പ്രവര്‍ത്തനം നിലച്ചു..!! ലോഗിന്‍ അസാധ്യം
നിരോധനം വന്നതിന് പിന്നാലെ ടിക് ടോക്ക് രാജ്യത്ത് പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്കും ഇനി ടിക് ടോക്ക് വീഡിയോകള്‍ കാണാന്‍ സാധിക്കില്ല. നിരോധനത്തെ തുടര്‍ന്ന് രാജ്യത്തെ ആപ്പ് സ്റ്റോറുകളില്‍ നിന്നും ടിക് ടോക്ക് നീക്കം ചെയ്യപ്പെട്ടിരുന്നു.
ഇനി ടിക് ടോക്കില്‍ ആര്‍ക്കും ലോഗിന്‍...
ആപ്പുകള്‍ നിരോധിച്ചതില്‍ പ്രതികരണവുമായി ചൈന
ടിക് ടോക്ക് ഉൾപ്പടെ 59 ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യൻ നടപടിയോട് ശക്തമായി പ്രതികരിച്ച് ചൈന. ഇന്ത്യയുടെ നടപടിയിൽ കടുത്ത ഉത്‌കണ്ഠയുണ്ടെന്നും സാഹചര്യം പരിശോധിച്ചുവരികയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയൻ പറഞ്ഞു. ചൈനീസ് ബിസിനസുകൾ പിന്തുണയക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ചയാണ്...
ജനപ്രിയ ആപ്പുകള്‍ നിരോധിക്കുമ്പോള്‍ എന്ത് സംഭവിക്കും…
ചൈനുമായുള്ള പ്രശ്‌നം വഷളായതുമുതല്‍ ഉയര്‍ന്നുവന്നതാണ് ചൈനീസ് ആപ്പുകള്‍ നിരോധിക്കണമെന്ന ആവശ്യം. വളരെ വേഗത്തിലാണ് തീരുമാനം ഉണ്ടായി. രാജ്യസുരക്ഷ ഉയര്‍ത്തിക്കാട്ടിയാണ് ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചിരിക്കുന്നത്. ഇന്ത്യക്കാര്‍ക്കിടയില്‍ വന്‍ ജനപ്രീതിയുള്ള ആപ്പുകളും നിരോധിച്ചവയില്‍പെടുന്നു. ഹ്രസ്വ വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക് ടോക്ക്, ഹെലോ, യുസി ബ്രൗസര്‍,...
ടിക് ടോക് ചെയ്തതിന് വീട്ടുകാര്‍ വഴക്കുപറയുമെന്ന് ഭയം; രണ്ട് പെണ്‍കുട്ടികള്‍ വിഷം കഴിച്ച്, കൈകള്‍ കെട്ടി പുഴയില്‍ ചാടി
മുണ്ടക്കയത്ത് വിഷംകഴിച്ച ശേഷം പുഴിയില്‍ ചാടിയ രണ്ട് പെണ്‍കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കോരൂത്തോട്, മടുക്ക സ്വദേശികളായ പതിനഞ്ച് വയസ്സുള്ള പെണ്‍കുട്ടികളെ കോട്ടയം മെഡിക്കല്‍ കോേളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചയോടെ മണിമലയാറ്റിലെ വെള്ളനാടി ഭാഗത്താണ് സംഭവം. വിഷംകഴിച്ചശേഷം ഇരുവരും കൈകള്‍കെട്ടി വെള്ളത്തില്‍ ചാടുകയായിരുന്നു. നാട്ടുകാര്‍ ഇവരെ...
ടിക്ടോക് വീഡിയോയ്ക്കായി ജീവനുള്ള മീനിനെ വിഴുങ്ങിയ യുവാവ് മരിച്ചു
ചെന്നൈ : ടിക്ടോക് വീഡിയോയ്ക്കായി ജീവനുള്ള മീനിനെ വിഴുങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. ഹൊസൂര്‍ പാര്‍വതി നഗറില്‍ താമസിക്കുന്ന എസ്. വെട്രിവേലാണ് (22) മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
തേര്‍പേട്ടയ്ക്കടുത്തുള്ള തടാകക്കരയിലാണ് സംഭവം. യുവാവും ഒപ്പമുള്ളവരും മദ്യലഹരിയിലായിരുന്നു....
നടന്‍ ജയസൂര്യയുടെ ചോദ്യം ‘നിങ്ങളുടെ കരണ്ട് ഞങ്ങള്‍ കട്ട് ചെയ്താല്‍ നിങ്ങള്‍ എന്ത് ചെയ്യും? .
'നിങ്ങളുടെ കരണ്ട് ഞങ്ങള്‍ കട്ട് ചെയ്താല്‍ നിങ്ങള്‍ എന്ത് ചെയ്യും? .. വൈറലായ ഒരു ടിക്‌ടോക് വീഡിയോയില്‍ നടന്‍ ജയസൂര്യയുടെ ചോദ്യമാണിത്. മനോഹര്‍ ഫെര്‍ണാണ്ടസ് എന്നയാളായാണ് ജയസൂര്യ ടിക്‌ടോക്കില്‍ എത്തുന്നത്. ജയസൂര്യയുടെ ഈ വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
'ഞാന്‍ മനോഹര്‍ ഫര്‍ണാണ്ടസ്,...