രാജ്യദ്രോഹക്കുറ്റം സുപ്രീം കോടതി മരവിപ്പിച്ചു; ജാമ്യം തേടി കോടതിയെ സമീപിക്കാം

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം സുപ്രീം കോടതി മരവിപ്പിച്ചു. പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ 124 എ പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്യരുതെന്ന് കോടതി നിർദേശിച്ചു. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകണം. നിയമം പുനഃപരിശോധിക്കുന്നതിൽ കേന്ദ്രം തീരുമാനമെടുക്കണം. പ്രതികൾക്ക് ജാമ്യം തേടി കോടതിയെ സമീപിക്കാം. അതേ സമയം, നിലവിൽ ഫയൽ ചെയ്ത കേസുകൾ മരവിപ്പിക്കരുതെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.

രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുന്നത്, ഇതുസംബന്ധിച്ച 124എ വകുപ്പിന്റെ പുനഃപരിശോധന പൂർത്തിയാകുന്നതുവരെ ഒഴിവാക്കാൻ കഴിയില്ലേയെന്നു സുപ്രീം കോടതി കേന്ദ്ര സർക്കാരിനോടു ചോദിച്ചിരുന്നു. നിലവിലുള്ള കേസുകളുടെ കാര്യത്തിലും വരാൻ പോകുന്ന കേസുകളുടെ കാര്യത്തിലുമുള്ള നിലപാട് അറിയേണ്ടതുണ്ട്. മറുപടി നൽകാനും സർക്കാരിനോടു നിർദേശിച്ചിരുന്നു.

ഇപ്പോഴത്തെ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതിലുള്ള ആശങ്കയും കോടതി വ്യക്തമാക്കി.124എ വകുപ്പ് പുനഃപരിശോധിക്ക‌ാൻ തയാറാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് നിര്‍ണായക ഉത്തരവ്

Similar Articles

Comments

Advertisment

Most Popular

കോച്ച് മൂന്നു തവണ മറിഞ്ഞു; ശരീരങ്ങള്‍ക്ക് മുകളിലൂടെ നടന്നു’;നാല് തൃശൂര്‍ സ്വദേശികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഭുവനേശ്വര്‍: ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ സുരക്ഷിതരെന്നു വ്യക്തമാക്കി തൃശൂര്‍ സ്വദേശികള്‍. അപകടത്തില്‍പ്പെട്ട കൊറമാണ്ഡല്‍ എക്‌സ്പ്രസിലുണ്ടായിരുന്ന നാല് തൃശൂര്‍ സ്വദേശികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാലുപേരില്‍ ഒരാള്‍ക്കു നേരിയ പരുക്കുണ്ടെന്നു സംഘത്തിലെ കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കാരമുക്ക്...

ദമ്പതികള്‍ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍

കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം...

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 238 ആയി

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...