Tag: rahul gandhi
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം; അക്രമി സംഘത്തില്‍ ആരോഗ്യമന്ത്രിയുടെ സ്റ്റാഫും
വയനാട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ സംഘത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ സ്റ്റാഫും. വീണ ജോര്‍ജിന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗം അവിഷിത്ത് കെ ആറിനെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. വയനാട് എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്‍റാണ് അവിഷിത്ത് കെ ആര്‍. അതേസമയം,...
രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തു; 20 എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ 20 എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ.
ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകർ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഓഫീസ് അടിച്ച് തകർത്തത്.
കല്‍പ്പറ്റ കൈമാട്ടിയിലെ...
രാഹുല്‍ ഗാന്ധി ലഖിംപുര്‍ ഖേരിയിലേക്ക്; സര്‍ക്കാര്‍ അനുമതി നിഷേധിച്ചു; ലഖ്‌നൗവില്‍ 144 പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: കര്‍ഷകരെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് യുപിയിലെ ലഖിംപുര്‍ ഖേരി സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും സംഘത്തിനും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ലഖിംപുര്‍ സന്ദര്‍ശനത്തിനായി പോയ പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ ഇതിനോടകം യുപി പോലീസ് തടങ്കലിലാക്കിയിരിക്കുകയാണ്.
ഇതിനിടെയാണ്...
‘വാക്‌സിന്‍ ഉത്സവം’ മറ്റൊരു തട്ടിപ്പ്; കേന്ദ്രത്തെ വിമര്‍ശിച്ച് വീണ്ടും രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ് എം.പി.രാഹുൽ ഗാന്ധി. കേന്ദ്രത്തിന്റെ വാക്സിൻ ഉത്സവം മറ്റൊരു തട്ടിപ്പാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്ത് കിടക്കകളോ, വെന്റിലേറ്ററുകളോ, വാക്സിനോ ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
പരിശോധനകളില്ല, ആശുപത്രികളിൽ കിടക്കകളില്ല. വെന്റിലേറ്ററുകളില്ല, ഓക്സിജനില്ല, വാക്സിനും ഇല്ല. ഉത്സവം...
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെയും സാധാരണക്കാരായ ജനങ്ങളുടെ കുടുംബ ബജറ്റിനെ തകര്‍ത്തു: രാഹുല്‍
ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ രാജ്യത്തിന്റെയും സാധാരണക്കാരായ ജനങ്ങളുടെ കുടുംബ ബജറ്റിനെയും തകര്‍ത്തുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര ബജറ്റിന് പിന്നാലെ രാജ്യത്തെ ഗാര്‍ഹിക എല്‍പിജി ഗ്യാസ്, പെട്രോള്‍ഡീസല്‍ വില വര്‍ധിപ്പിച്ചത് സംബന്ധിച്ച വാര്‍ത്ത ട്വീറ്റ് ചെയ്തുകൊണ്ടാണ് രാഹുലിന്റെ വിമര്‍ശനം.
ബജറ്റ് അവതരിപ്പിച്ചതിന് ശേഷം...
കാവ്യയ്ക്കും കാര്‍ത്തികയ്ക്കും രാഹുല്‍ ഗാന്ധി ഇന്ന് വീട് കൈമാറും
മലപ്പുറം: കവളപ്പാറ ഉരുൾപൊട്ടലിൽ അനാഥരായ സഹോദരിമാർക്ക് രാഹുൽ ഗാന്ധി ഇന്ന് വീട് കൈമാറും. കാവ്യ കാർത്തിക എന്നീ സഹോദരിമാരുടെ ദുരവസ്ഥയറിഞ്ഞ രാഹുൽ ഗാന്ധി വീട് നിർമിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. ഇന്ന് മലപ്പുറത്ത് എത്തുന്ന രാഹുൽ ഗാന്ധി കളക്ടറേറ്റിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഭൂമിയുടെ രേഖകളും...
ബിജെപി ബന്ധം; രാഹുലിനെ പേരെടുത്ത് വിമര്‍ശിച്ച് കപില്‍ സിബല്‍; കോൺഗ്രസ് യോഗത്തിൽ നേതാക്കളുടെ വാക്‌പോര്
ന്യൂഡൽഹി: അധ്യക്ഷപദം സംബന്ധിച്ച ചർച്ചയ്ക്ക് ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ നേതാക്കളുടെ വാക്‌പോര്. ഇടക്കാല അധ്യക്ഷ സ്ഥാനത്തുനിന്ന് സോണിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന 23 നേതാക്കൾ സോണിയ ഗാന്ധിക്കു നൽകിയ കത്തിനെച്ചൊല്ലിയാണ് തർക്കം. കത്ത് എഴുതിയവർ ബിജെപിയുമായി കൂട്ടുകൂടുന്നവരാണെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിനെതിരെ...
രേണുകയുടെ പാട്ട് പങ്കുവച്ച് രാഹുൽ ഗാന്ധി; ആശംസകൾ നേർന്ന് എംപി
രാജഹംസമേ എന്ന തുടങ്ങുന്ന ഗാനം പാടി സമൂഹ മാധ്യമങ്ങളിൽ സുപരിചിതയായ രേണുകയുടെ പാട്ട് പങ്കുവച്ച് വയനാട് എംപി രാഹുൽ ഗാന്ധി. രാഹുലിന്‍റെ മണ്ഡലത്തിലെ മാനന്തവാടി കോൺവെന്റ്കുന്ന് കോളനിയിലാണ് രേണുക താമസിക്കുന്നത്. ഗോത്ര വർഗ കലാകാരിയായ രേണുകയുടെ പാട്ട് ഇപ്പോൾ സോഷ്യൽ മിഡിയയിൽ വൈറലാണ്.
‘രേണുകയുടെ പാട്ട്...