ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ടീമിനെയും മറികടക്കുന്ന അത്യുജ്ജ്വല പ്രകടനവുമായി ഇന്ത്യൻ വനിതകൾ. ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെയും പ്രതിക റാവലിന്റെയും സെഞ്ചുറികളുടെ ബലത്തിൽ അയർലൻഡിനെതിരെ ഇന്ത്യൻ വനിതകൾ 50 ഓവറിൽ അടിച്ചു കൂട്ടിയത് 435 റൺസ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ അയർലൻഡിന് 31.4 ഓവറിൽ 131 റൺസെടുക്കാനെ...