ചാത്തന്നൂർ: ഇത്തിക്കരയാറ്റിൽ കാണാതായ പതിനേഴുകാരന്റെ മൃതദേഹം ഒരാഴ്ചയ്ക്ക് ശേഷം കണ്ടെത്തി. കല്ലുവാതുക്കൽ വരിഞ്ഞം കാരൂർകുളങ്ങര തുണ്ടുവിള വീട്ടിൽ രവിയുടേയും അംബികയുടേയും മകൻ അച്ചുവാണ് മരിച്ചത്. കഴിഞ്ഞ 23-ന് അച്ചുവിനെ കാണാനില്ലെന്ന് ബന്ധുക്കൾ പാരിപ്പള്ളി പോലീസിൽ പരാതി നൽകിയിരുന്നു. കൂട്ടുകാരുമൊത്ത് ഇത്തിക്കരയാറ്റിൽ കല്ലുവാതുക്കൽ മണ്ണയത്ത് കുളിക്കാനിറങ്ങിയതായിരുന്നു...