Tag: balabhaskar
ബാലഭാസ്‌കര്‍ അമിതവേഗത്തിലോടിച്ചത് അപകടത്തിന് കാരണം; ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡ്രൈവര്‍
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കര്‍ മരിക്കാനിടയായ അപകടത്തില്‍ കാറോടിച്ചിരുന്നത് താനല്ലെന്ന് ഡ്രൈവര്‍ അര്‍ജുന്‍. അലക്ഷ്യമായി വണ്ടി ഓടിച്ചതാണ് അപകടകാരണമെന്ന് അര്‍ജുന്‍ ആരോപിച്ചു.
അതിനാല്‍ തന്നെ, തനിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം തരണമെന്ന് ആവശ്യപ്പെട്ട് അര്‍ജുന്‍ കോടിതിയെ സമീപിച്ചു. ബാലഭാസ്‌കറിന്റെ കുടുംബത്തെ എതിര്‍ കക്ഷിയാക്കിയാണ് അര്‍ജുന്റെ ഹര്‍ജി....
സ്വര്‍ണക്കടത്ത് ബന്ധം ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുകള്‍ളോട് ചോദ്യംചെയ്യലിനു ഹാജരാവാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കി
കൊച്ചി : വയലിനിസ്റ്റ് ബാലഭാസ്‌കര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവവും നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നു നിഗമനം. അപകടസമയത്തു സ്ഥലത്തെത്തിയ ചിലര്‍ക്കു സ്വര്‍ണക്കടത്തിലും പങ്കുണ്ടെന്ന സംശയത്തെത്തുടര്‍ന്നു ചോദ്യംചെയ്യലിനു ഹാജരാവാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കി. ചോദ്യംചെയ്യലിന്റെ വിശദാംശങ്ങള്‍ കസ്റ്റംസ് എന്‍.ഐ.എയ്ക്കു െകെമാറും. അതിനിടെ, ബാലഭാസ്‌കറിന്റെ സാമ്പത്തിക മാനേജരും സുഹൃത്തുമായ...
സ്വര്‍ണ്ണക്കടത്തുകേസിലെ ഡീല്‍ വുമണും ബാലഭാസ്‌കറിന്റെ അപകടമരണവും; കേസ് ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷിക്കുന്നു
തിരുവനന്തപുരം: സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ അപകടമരണം ക്രൈംബ്രാഞ്ച് പുനരന്വേഷിക്കുമെന്ന് റിപ്പോര്‍ട്ട്. സ്വര്‍ണ്ണക്കടത്തു കേസിന്റെ പശ്ചാത്തലത്തിലാണ് കേസ് വീണ്ടും അ്‌ന്വേഷിക്കാന്‍ ഒരുങ്ങുന്നത്. കൊച്ചിയില്‍ നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയ കേസിലെ അന്വേഷണത്തില്‍ വെളിപ്പെട്ട ഡീല്‍ വുമണ്‍ നയതന്ത്ര സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതിയായ സ്വപ്‌നാ സുരേഷ് ആണെന്ന സംശയങ്ങളുയര്‍ന്നതിനെത്തുടര്‍ന്നാണ്...
ബാലഭാസ്‌കറിന്റെ മരണം; കാറോടിച്ചത് അര്‍ജുന്‍ തന്നെ; മൊഴിമാറ്റിയ് എന്തിനെന്ന അന്വേഷണം
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ കാറോടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനാണെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. സ്റ്റിയറിങിലെയും സീറ്റ് ബെല്‍റ്റിലെയും വിരലടയാളം, സീറ്റിലുണ്ടായിരുന്ന മുടിയിഴകള്‍, രക്തം തുടങ്ങിയവ പരിശോധിച്ചാണ് ഫോറന്‍സിക് വിദഗ്ധര്‍ ഈ നിഗമനത്തിലെത്തിയത്.
ഫൊറന്‍സിക് സയന്‍സ് ലബോറട്ടിയില്‍നിന്നുള്ള പരിശോധനാ ഫലം ക്രൈംബ്രാഞ്ചിന് കൈമാറി. ഫോറന്‍സിക് റിപ്പോര്‍ട്ട്...
ചോദ്യം ചെയ്യാനിരിക്കേ ബാലഭാസ്‌കറിന്റെ ഡ്രൈവറും പൂന്തോട്ടം ആശുപത്രി ഉടമയുടെ മകനും സ്ഥലം വിട്ടു
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരുഹത നിലനില്‍ക്കെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഡ്രൈവര്‍ അര്‍ജ്ജുനും പൂന്തോട്ടം ആശുപത്രി ഉടമ ഡോ. രവീന്ദ്രനാഥിന്റെ മകന്‍ ജിഷ്ണുവും ഒളിവില്‍ പോയതായി സൂചന. അന്വേഷണത്തിന്റെ ഭാഗമായി ഡ്രൈവര്‍ അര്‍ജുനെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യാനിരിക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍...
ബാലഭാസ്‌കറിന്റെ മരണത്തില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍; പാലക്കാട് സ്വദേശിനിയുടെ ഇടപെടല്‍ വഴിത്തിരിവാകുന്നു; കാര്‍ തിരുവനന്തപുരത്ത് എത്തിയത് രണ്ടര മണിക്കൂര്‍ കൊണ്ട്
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ഏറുന്നു. തൃശ്ശൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് ബാലഭാസ്‌കറും കുടുംബവും യാത്രചെയ്ത കാര്‍ സഞ്ചരിച്ചത് അമിത വേഗതയിലായിരുന്നെന്ന് കണ്ടെത്തല്‍.
ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച ഇന്നോവ കാര്‍ 2.37 മണിക്കൂര്‍കൊണ്ടാണ് 231 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചതെന്നാണ് കണ്ടത്തിയിരിക്കുന്നത്. മണിക്കൂറില്‍ നൂറു കിലോമീറ്ററിനടുത്ത്...
ബാലഭാസ്‌കറിന്റെ മരണം; കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നു
തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ദുരൂഹതയെന്ന ആരോപണത്തില്‍ ഉറച്ച് പിതാവ് കെ.സി.ഉണ്ണി. അപകടം ബാലഭാസ്‌കറിനെ കൊലപ്പെടുത്താന്‍ ആസൂത്രണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് അപകടം നടന്ന വിവരം തന്നെ അറിയിച്ചത്. ആശുപത്രിയിലെ പ്രകാശ് തമ്പിയുടെ പെരുമാറ്റത്തില്‍ ആദ്യം തന്നെ സംശയമുണ്ടായിരുന്നു. തങ്ങള്‍ക്കുണ്ടായിരുന്ന...
ഞാന്‍ അദ്ദേഹത്തിന്റെ ഡ്രൈവറൊന്നുമല്ല; രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിനെ കുറിച്ചും അര്‍ജുന്‍ വെളിപ്പെടുത്തുന്നു
പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ തന്റെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചെന്ന് അപകട സമയത്ത് ഒപ്പമുണ്ടായിരുന്ന അര്‍ജുന്‍. അപകടം സംഭവിച്ച സമയത്ത് കാര്‍ ഓടിച്ചിരുന്നത് അര്‍ജുന്‍ ആണെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. എന്നാല്‍ താനല്ല ബാലഭാസ്‌കര്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്ന് അര്‍ജുന്‍...