pathram

Advertismentspot_img

പുഴ ഗതിമാറിയൊഴുകിയ സ്ഥലങ്ങളിലും പരിശോധിക്കും; ചാലിയാറിലെ തിരച്ചിൽ നാളെ അവസാനിപ്പിച്ചേക്കും; ആറാംനാൾ തിരച്ചിൽ ആരംഭിച്ചു; മരണം 365 ആയി

മേപ്പാടി: വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകളിൽ കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിച്ചു. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലാണു തിരച്ചിൽ. ചാലിയാറിൽ രണ്ടു ഭാഗങ്ങളിലായാണു തിരച്ചിൽ നടക്കുന്നത്. ചാലിയാറിലെ തിരച്ചിലും നാളെ അവസാനിപ്പിക്കുമെന്നാണു വിവരം. ദൗത്യം അവസാനഘട്ടത്തിലാണെന്ന് ഇന്നലെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കാണാതായവരെ മരിച്ചതായി...

സഭയെ തെറ്റിദ്ധരിപ്പിച്ചു, അവഹേളിച്ചു..!! അമിത് ഷാ നടത്തിയ പ്രസ്താവനക്കെതിരേ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി കോണ്‍ഗ്രസും

ഡല്‍ഹി: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളം കാലാവസ്ഥ മുന്നറിയിപ്പുകള്‍ അവഗണിച്ചെന്ന് രാജ്യസഭയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനയ്ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി കോണ്‍ഗ്രസും. കോണ്‍ഗ്രസ് വക്താവും രാജ്യസഭാ എംപിയുമായ ജയ്റാം രമേശാണ് അമിത് ഷായ്ക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കിയിരിക്കുന്നത്. 'കേന്ദ്ര സര്‍ക്കാര്‍...

ജീവന്റെ സാന്നിധ്യം ;റഡാര്‍ സിഗ്‌നല്‍ പിന്തുടര്‍ന്നുള്ള പരിശോധന രാത്രിയിലും തുടരും

മുണ്ടക്കൈയില്‍ ലഭിച്ച റഡാര്‍ സിഗ്‌നല്‍ പിന്തുടര്‍ന്നുള്ള പരിശോധന രാത്രിയിലും തുടരും.സിഗ്‌നല്‍ ലഭിച്ച സ്ഥലത്ത് പരിശോധന നടത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാത്രിയിലും പരിശോധന തുടരാന്‍ തീരുമാനിച്ചത്. നേരത്തെ, ഇരുട്ട് വീണതോടെ പരിശോധന നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. വെളിച്ചസംവിധാനങ്ങള്‍ ക്രമീകരിച്ചാണ് രാത്രിയില്‍ പരിശോധന നടത്തുന്നത്....

മരണനിരക്ക് ഉയരും; ഔദ്യോഗിക കണക്ക് അനുസരിച്ച് മരണം 282 ആയി; മുഖ്യമന്ത്രിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടില്‍

വയനാട്: കേരളത്തിന്റെ കണ്ണീര്‍ കടലായി ചൂരല്‍മലയും മുണ്ടക്കൈയും. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണം ഇനിയും ഉയര്‍ന്നേക്കും. ഇപ്പോള്‍ ഔദ്യോഗിക കണക്ക് അനുസരിച്ച് മരണം 282 ആയി. 240 പേരെ കാണാതായെന്നാണ് അനൗദ്യോഗിക വിവരം. രാവിലെ ചാലിയാറില്‍ തിരച്ചില്‍ ആരംഭിച്ചു. തിരയാന്‍ കൂടുതല്‍ യന്ത്രങ്ങളെത്തിച്ചിട്ടുണ്ട്. 15 മണ്ണുമാന്തി...

ഉണ്ടായത് മനുഷ്യ നിർമ്മിത ദുരന്തം..!! പരിസ്ഥിതി ചൂഷണത്തിന് സർക്കാർ തന്നെ ഒത്താശ ചെയ്യുന്നു; ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനാകില്ല; രൂക്ഷ പ്രതികരണവുമായി മാധവ് ഗാഡ്ഗിൽ

കൊച്ചി: വയനാട് മേപ്പാടിയിലെ മുണ്ടക്കൈ, ചൂരൽമല മേഖലകിളിലുണ്ടായ ഉരുൾപൊട്ടലിൽ സ‌ർക്കാരിനതിരേ രൂക്ഷ പ്രതികരണവുമായി പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി(ഡബ്ല്യുജിഇഇപി) ചെയര്‍മാനായിരുന്ന പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. നടന്നത് മനുഷ്യനിർമ്മിത ദുരന്തമെന്ന് മാധവ് ​ഗാ​ഡ്​ഗിൽ പ്രതികരിച്ചു. സർക്കാറിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാകില്ലെന്നും പരിസ്ഥിതി ചൂഷണത്തിന് സർക്കാർ...

വീണ്ടും ചർച്ചയായി ഗാഡ്‌ഗിൽ റിപ്പോർട്ട്; സോഷ്യൽ മീഡിയയിൽ വാദപ്രതിവാദങ്ങൾ…

കല്പറ്റ: വയനാട് മുണ്ടക്കൈ, ചുരൽമലയിലെ ഉരുൾപൊട്ടൽ ഉണ്ടായതോടെ പരിസ്ഥിതി സംരക്ഷണത്തിനെ കുറിച്ചുള്ള വാദപ്രതിവാദങ്ങളും ആരംഭിച്ചിരിക്കുന്നു. സംസ്ഥാനത്ത് വീണ്ടും ഒരു ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചയായി മാറിയിരിക്കുന്ന ​ഗാഡ്​ഗിൽ റിപ്പോർട്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത് എത്തുന്നു. 2013ൽ മാധവ് ​ഗാഡ്​ഗിൽ...

പരുക്ക് കാര്യമാക്കാതെ മന്ത്രി വയനാട്ടിലേക്ക്..!!! ദുരന്തഭൂമിയിലേക്ക് പോകുന്നതിനിടെ മന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തിൽ‌പ്പെട്ടു

മലപ്പുറം: ദുരന്തഭൂമിയായി മാറിയ വയനാട്ടിലേക്ക് പോകുന്ന വഴി ആരോ​ഗ്യമന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തിൽ‌പ്പെട്ടു. മഞ്ചേരിയിൽ വച്ചാണ് അപകടമുണ്ടായത്. മഞ്ചേരിയിൽ വച്ച് രണ്ട് ബൈക്കുകളും മന്ത്രിയുടെ വാഹനവും കൂട്ടിയിടിച്ചു. മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിൽ ഉണ്ടായിരുന്നവരെയും ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് 7.30ഓടെയാണ് അപകടമുണ്ടായത്. മന്ത്രി വീണാ...

കൊടും ക്രൂരത..!!! മൊബൈലിൽ അശ്ലീല വീഡിയോ കണ്ട 13കാരൻ അടുത്ത് ഉറങ്ങിക്കിടന്ന സഹോദരിയെ ബലാത്സംഗം ചെയ്ത് കൊന്നു; അമ്മയും സഹോദരിമാരും ഉൾപ്പെടെ അറസ്റ്റിൽ

ഭോപ്പാൽ: സ്മാർട്ട്ഫോണിൽ അശ്ലീല വിഡിയോ കണ്ടശേഷം 13 വയസ്സുകാരൻ അടുത്ത് ഉറങ്ങിക്കിടന്ന സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഒൻപതുകാരിയായ പെൺകുട്ടിയുടെ മരണത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് ഞെട്ടിക്കുന്ന സംഭവത്തിൻ്റെ കഥകൾ പൊലീസ് അറിഞ്ഞത്. അന്വേഷണത്തെ തുടർന്ന് സഹോദരനെയും കൃത്യം മറയ്ക്കാൻ കൂട്ടുനിന്ന അമ്മയെയും പതിനേഴും...

pathram

Advertismentspot_img
G-8R01BE49R7