പുഴ ഗതിമാറിയൊഴുകിയ സ്ഥലങ്ങളിലും പരിശോധിക്കും; ചാലിയാറിലെ തിരച്ചിൽ നാളെ അവസാനിപ്പിച്ചേക്കും; ആറാംനാൾ തിരച്ചിൽ ആരംഭിച്ചു; മരണം 365 ആയി

മേപ്പാടി: വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകളിൽ കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിച്ചു. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലാണു തിരച്ചിൽ. ചാലിയാറിൽ രണ്ടു ഭാഗങ്ങളിലായാണു തിരച്ചിൽ നടക്കുന്നത്. ചാലിയാറിലെ തിരച്ചിലും നാളെ അവസാനിപ്പിക്കുമെന്നാണു വിവരം. ദൗത്യം അവസാനഘട്ടത്തിലാണെന്ന് ഇന്നലെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

കാണാതായവരെ മരിച്ചതായി കണക്കാക്കണമെന്ന് സർക്കാർ; നഷ്ടപരിഹാരത്തിന് വിപുലമായ പാക്കേജ് വേണ്ടിവരും; ഓഖിയിൽ നൽകിയത് ഇങ്ങനെ…

ഉരുൾപൊട്ടൽ ദുരന്തത്തിലെ മരണസംഖ്യ 365 ആയി. സർക്കാർ രേഖകൾ പ്രകാരം 218 ആണ് ഔദ്യോഗിക മരണസംഖ്യ. 148 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു ബന്ധുക്കൾക്ക് കൈമാറി. ഇനി 206 പേരെയാണു കണ്ടെത്താനുള്ളത്. മരിച്ചവരിൽ 30 കുട്ടികളും ഉൾപ്പെടുന്നു. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ പൊതുശ്മശാനങ്ങളിൽ സംസ്ക്കരിക്കും. സർവമത പ്രാർഥനയോടെ ആയിരിക്കും സംസ്കാരം നടത്തുക.

കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുമായി എയർ ഇന്ത്യ എക്സ്പ്രസ്; 1947 രൂപയ്ക്ക് ആഭ്യന്തര, അന്തർദേശീയ ടിക്കറ്റുകൾ ബുക്ക് ചെയ്യാം

ഇന്നലെ നാലു മൃതദേഹങ്ങളാണു ദുരന്തഭൂമിയിൽനിന്നും കണ്ടെടുത്തത്. ഇന്നലെയും ആരെയും ജീവനോടെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ചാലിയാറിൽനിന്ന് ഇന്നലെ കണ്ടെത്തിയതു 12 മൃതദേഹങ്ങളാണ്. ഇതോടെ ചാലിയാറിൽ വിപുലമായ തിരച്ചിൽ നടത്താനാണു തീരുമാനം. പുഴ ഗതിമാറിയൊഴുകിയ സ്ഥലങ്ങളിലടക്കം പരിശോധനയുണ്ടാകും. 93 ദുരിതാശ്വാസ ക്യാംപുകളിലായി 10,042 പേരാണ് കഴിയുന്നത്.

പശുക്കൾ കമ്മ്യൂണിസ്റ്റ് പച്ച തിന്നൂല്ല.. അതുകൊണ്ടാണ് അതിനെ നമ്മൾ ഗോമാതാ എന്ന് വിളിക്കുന്നത്..! ചിരിയുടെ മേളവുമായി പൊറാട്ട് നാടകത്തിൻ്റെ പുതിയ ടീസർ പുറത്തിറങ്ങി. ഒൻപതിനു തീയറ്ററുകളിൽ

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51