ഗുവാഹാട്ടി: കൽക്കരി ഖനിക്കുള്ളിൽ വെള്ളം കയറി തൊഴിലാളികൾ കുടുങ്ങിയുണ്ടായ അപകടത്തിൽ മൂന്നു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. അസമിലെ ദിമാ ഹസാവോ ജില്ലയിലെ ഉമറാങ്സോയിലുള്ള ഖനിയിൽ തിങ്കളാഴ്ചയാണ് തൊഴിലാളികൾ അകപ്പെട്ടത്. കുടുങ്ങിക്കിടക്കുന്ന മറ്റ് തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ഏകദേശം മൂന്നുറടിയോളം ആഴമുള്ള ഖനിയിലാണ് തൊഴിലാളികൾ കുടുങ്ങികിടക്കുന്നത്. ഇതിൽ നൂറടി താഴ്ചയിൽവരെ വെള്ളമെത്തിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്.
തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനായി 30 ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും എട്ട് തദ്ദേശ ദുരന്തനിവാരണ സേനാംഗങ്ങളും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. കൂടാതെ രക്ഷാപ്രവർത്തനത്തിനായി നാവികസേനയിലെ മുങ്ങൽ വിദഗ്ധരെ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി ഹിമാന്ത ബിശ്വശർമ എക്‌സിൽ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചു.
വിശാഖപട്ടണത്തുനിന്നും തിരിച്ച നാവിക സേന വൈകാതെ സംഭവസ്ഥലത്ത് എത്തിച്ചേരുമെന്നും അദ്ദേഹം കുറിപ്പിൽ കൂട്ടിച്ചേർത്തു. കുടുങ്ങിക്കിടക്കുന്ന ഖനിത്തൊഴിലാളികളെ രക്ഷിക്കാൻ ചൊവ്വാഴ്ച രാവിലെ സൈന്യം ഉമറാങ്സോയിലെത്തിയതായി ഗുവാഹാട്ടിയിലെ പ്രതിരോധ വക്താവ് ലെഫ്റ്റനന്റ് മഹേന്ദർ റാവത്ത് അറിയിച്ചു. ഖനിക്കുള്ളിലകപ്പെട്ട ഒൻപത് ത്തൊഴിലാളികളുടെ പേരുവിവരം തിങ്കളാഴ്ച അർധരാത്രിയോടുകൂടി മുഖ്യമന്ത്രി പുറത്തുവിട്ടിരുന്നു.
മുട്ടയിൽ കിട്ടിയത് എട്ടിന്റെ പണി, പോലീസ് ഹെഡ്കോൺസ്റ്റബിളിനെ കയറുപയോഗിച്ച് കൊലപ്പെടുത്തി ട്രെയ്നിനു മുന്നിൽ തള്ളിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ, വലയിലായത് മുട്ട വിൽപനക്കാരനു പണം ഗൂഗിൾപേ ചെയ്യുന്നതിനിടെ
അപകടം സംഭവിച്ച കൽക്കരി ഖനി സ്ഥിതിചെയ്യുന്നത് മേഘാലയ അതിർത്തിയോട് ചേർന്ന പ്രദേശത്താണ്. യന്ത്രസഹായമില്ലാതെ മൺവെട്ടികളടക്കം ഉപയോഗിച്ച് ചെറിയ ദ്വാരമുണ്ടാക്കി അകത്തുകടക്കുകയും കൽക്കരി നിക്ഷേപം കാണുന്നതുവരെ കുഴിച്ച് ചെല്ലുന്നതുമായ ഖനനരീതിയാണ് ഇവിടങ്ങളിലുള്ളത്. ‘റാറ്റ് ഹോൾ മൈനിങ്’ എന്ന പേരിലറിയപ്പെടുന്ന ഇത്തരം ഖനനരീതി രാജ്യത്ത് നിരോധിച്ചതാണ്. എന്നാൽ ഇന്നും ഇത്തരത്തിൽ ഈ പ്രദേശത്ത് മൈനിങ് നടക്കുന്നുണ്ട്.
#WATCH | Assam | Several people feared trapped inside a coal mine in Umrangso area in Dima Hasao district. Visuals from the spot. https://t.co/EYVKIh7zJg pic.twitter.com/w4aKv0Q6GC
— ANI (@ANI) January 6, 2025