തലസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക്, ഫെബ്രുവരി 5ന് വോട്ടെടുപ്പ്, എട്ടിന് വോട്ടെണ്ണൽ, ‌മൂന്നാമൂഴം കാത്തിരിക്കുന്ന എഎപിയ്ക്ക് വരും ദിനങ്ങൾ‍ നിർണായകം, മദ്യനയ അഴിമതി, 46 കോടിയുടെ വസതി മോടിപിടിപ്പിക്കൽ- ആരോപണം കടുപ്പിച്ച് ബിജെപി

ന്യൂഡൽഹി: രാജ്യ തലസ്ഥാനം ഇനി നിയമസഭ തിരഞ്ഞെടുപ്പ് ചൂടിലേക്ക്. ഫെബ്രുവരി 5ന് വോട്ടെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഫെബ്രുവരി എട്ടിന് വോട്ടെണ്ണൽ. എല്ലാ നടപടികളും ഫെബ്രുവരി 10 ഓടെ പൂർത്തിയാക്കും. 13,033 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്ത് ഉണ്ടാവുക. മൂന്നാമൂഴം കാത്തിരിക്കുന്ന ആംആദ്മി പാർട്ടിയെ സംബന്ധിച്ച് വരും ദിനങ്ങൾ നിർണായകമാണ്.

മദ്യനയ അഴിമതി കേസടക്കം സജീവ ചർച്ചയാകുന്ന പ്രതികൂല സാഹചര്യത്തിൽ എഎപി മൂന്നാമതും അധികാരം പിടിക്കുമോ എന്നതിലാണ് ആകാംക്ഷ. 70 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. 100 കോടിയുടെ ഡൽഹി മദ്യനയ അഴിമതിയും, 46 കോടിയുടെ വസതി മോടിപിടിപ്പിക്കലും അരവിന്ദ് കെജ്രിവാളിനും, ആംആദ്മി പാർട്ടിക്കുമെതിരെ ബിജെപി ശക്തമായ ആയുധമായി ഉന്നയിക്കുന്നു. ആരോപണം കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷായടക്കമുള്ള നേതാക്കൾ ഇതിനോടകംതന്നെ കളം നിറഞ്ഞു കഴിഞ്ഞു.

എന്നാൽ അഴിമതി ആരോപണത്തെ മറികടക്കാൻ പതിവ് പോലെ ജനപ്രിയ പദ്ധതികൾ പ്രഖ്യാപിച്ച് പിടിച്ചു നിൽക്കാനാണ് ആംആദ്മി പാർട്ടിയുടെ ശ്രമം. നിലവിലെ ക്ഷേമ പദ്ധതികൾ തുടരുന്നതിനൊപ്പം എല്ലാ സ്ത്രീകൾക്കും പ്രതിമാസം 2100 രൂപ വാഗ്ദാനം ചെയ്യുന്ന മഹിള സമ്മാൻ യോജന, 60 വയസിന് മുകളിലുള്ളവർക്കായി സൗജന്യ ആരോഗ്യ പദ്ധതിയായ സഞ്ജീവനി യോജന തുടങ്ങിയ പദ്ധതികളാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്.

10 രൂപ മാത്രം…!!! ഇലക്‌ട്രോലൈറ്റുകൾ, ഗ്ലൂക്കോസ്, യഥാർത്ഥ നാരങ്ങ നീര് എന്നിവയുടെ ഗുണം..!!! റിലയൻസിന്റെ റാസ്‌കിക് ഗ്ലൂക്കോ എനർജി ഡ്രിങ്ക്
പ്രധാനമന്ത്രി നേരിട്ട് 12,200 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത് വോട്ട് ചോദിക്കാൻ ബിജെപിക്കും ശക്തിയായി. കർണ്ണാടക, ഹിമാചൽ മോഡലിൽ പ്യാരി ദീദി യോജന പ്രഖ്യാപിച്ച് 2500 രൂപ സ്ത്രീകൾക്കായി കോൺഗ്രസും വാഗ്ദാനം ചെയ്യുന്നു. കോൺഗ്രസും ബിജെപിയും സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയാക്കുന്നതോടെ ത്രികോണ മത്സരത്തിൻറെ ചൂടിലേക്കേകും ഡൽഹി നീങ്ങുക.

ആക്രമിച്ചാൽ എതിരാളികൾ വിവരമറിയും…!!! ഭൂമിക്കടിയിൽ അത്യാധുനിക മിസൈൽ, ഡ്രോൺ ഉൾപ്പെടെയുള്ള വൻ സന്നാഹവുമായി നഗരങ്ങൾ നിർമിച്ച് ഇറാൻ…!!! ഇസ്രായേലിനെ ആക്രമിക്കാൻ എളുപ്പം…!!! യുദ്ധ പ്രഖ്യാപനത്തിനായി കാത്തിരിക്കുന്ന സൈന്യം….

തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റിലും യുപിയിലെ മിൽക്കിപൂരിലും ഫെബ്രുവരി അഞ്ചിന് വോട്ടെടുപ്പ് നടക്കും. ഡൽഹിയിലെ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കിയെന്ന ആക്ഷേപം അടിസ്ഥാന രഹിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു. മരണ സർട്ടിഫിക്കറ്റ്, ബൂത്ത് ലെവൽ ഓഫീസറുടെ സാക്ഷ്യപത്രം അടക്കം രേഖകൾ പരിശോധിച്ചാണ് അന്തിമ തീരുമാനം എടുക്കുകയെന്നും ഹിയറിംഗ് പ്രക്രിയയും വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയുടെ കാലാവധി ഫെബ്രുവരി 23 ന് അവസാനിക്കും. നിലവിലെ കണക്ക് പ്രകാരം ഡൽഹിയിൽ 1.55 കോടി വോട്ട‍ർമാരാണ് ഉള്ളത്. 84,49,645 പുരുഷ വോട്ടർമാരും, 71,73,952 സ്ത്രീ വോട്ടർമാരും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 70ൽ 63 സീറ്റുകൾ ആംആദ്മി പാർട്ടിയും ഏഴ് സീറ്റ് ബിജെപിയും നേടി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7