കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം ലഹരിമരുന്ന് നടത്തലിനുള്ള പ്രധാന താവളമായി മാറുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒക്ടോബർ മുതൽ ഇതുവരെയുള്ള ഏകദേശ കണക്കുകൾ നോക്കിയാൽ ഇതുവരെ കസ്റ്റംസ് പിടികൂടിയത് ഏകദേശം 20.82 കോടി രൂപയുടെ കഞ്ചാവ്. ഏറ്റവും ഒടുവിലായി പിടികൂടിയത് മൂന്നരക്കോടിയിലേറെ രൂപയുടെ കഞ്ചാവുമായി തായ് എയർവേയ്സിൽ ബാങ്കോക്കിൽനിന്നെത്തിയ മലപ്പുറം സ്വദേശി ഉസ്മാൻ ആണ്. ഇയാളുടെ കയ്യിൽ നിന്ന് 12 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കൊച്ചി കസ്റ്റംസ് യൂണിറ്റ് പിടികൂടിയത്. ഇയാളുടെ ബാഗേജിൽ ഭക്ഷണപ്പൊതികളിലും മിഠായിപ്പാക്കറ്റുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
കൊച്ചി വിമാനത്താവളം വഴി മയക്കുമരുന്ന് കടത്ത് സംഭവങ്ങൾ വർധിച്ചതിനാൽ ബാഗേജുകളുടെ പരിശോധന ശക്തമാക്കിയിരുന്നു. ഏകദേശം മൂന്നാഴ്ച മുമ്പ്, തായ്‌ലൻഡിൽ നിന്ന് 7.4 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തിയിരുന്നു. ബാങ്കോക്കിൽ നിന്ന് രണ്ടരക്കോടി രൂപ വിലമതിക്കുന്ന 4.23 കിലോ ഹൈബ്രിഡ് കഞ്ചാവുമായി വിമാനത്താവളത്തിലെത്തിയ യുവാവിനെ നേരത്തെ കസ്റ്റംസ് വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു.
ടെസ്റ്റിൽ ഷമിയുടെ തിരിച്ചുവരവിന് തടസം രോഹിത്?- ബംഗാളിന് വേണ്ടി ഒമ്പത് മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റ്, ചണ്ഡിഗഡിനെതിരെ 17 പന്തിൽ 32 റൺസ്- താൻ ഫിറ്റാണെന്ന് കളികളിലൂടെ തെളിയിക്കുമ്പോഴും ദൃതി പിടിച്ച് ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരില്ലെന്ന് ക്യാപ്റ്റൻ
കഴിഞ്ഞ ഒക്ടോബറിൽ, 3.31 കിലോ ഹൈബ്രിഡ് കഞ്ചാവ് കടത്തിയതിന് കുടക് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ കാസർകോട് സ്വദേശിയെ നെടുമ്പാശേരിക്ക് സമീപം നിന്ന് റൂറൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാങ്കോക്കിലേക്കുള്ള വിമാനം പിടിക്കുന്നതിന് മുമ്പാണ് ഇയാളെ പിടികൂടിയത്.
അതുപോലെ കഴിഞ്ഞ മാസം അവസാനത്തോടെ 2.376 കോടി രൂപ വില വരുന്ന 7,920 ഗ്രാം കഞ്ചാവുമായി കോഴിക്കോട് സ്വദേശി ഫവാസ് പിടിയിലായിരുന്നു. കണ്ണൂരിലെ ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസിൽ (ഡിആർഐ) നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എയർ ഏഷ്യ ഫ്‌ളൈറ്റ് നമ്പർ എഫ്‌ഡി 170-ൽ ബാങ്കോക്കിൽ നിന്ന് വന്ന ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. ഇയാളുടെ ചെക്ക്-ഇൻ ബാഗേജ് വിശദമായി പരിശോധിച്ചപ്പോൾ ഉണങ്ങിയ ചെടി അടങ്ങിയ 17 ബാഗുകൾ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ ഉദ്യോഗസ്ഥർ കണ്ടെത്തി.
ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഹൈബ്രിഡ് കഞ്ചാവിൽ ഹൈഡ്രോപോണിക്സ് പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നിയന്ത്രിത അന്തരീക്ഷത്തിൽ വളർത്തുന്ന ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത കഞ്ചാവ് അടങ്ങിയിരിക്കുന്നു. എയർ കണ്ടീഷനിംഗ്, കൃത്രിമ വെളിച്ചം എന്നിവ ഉപയോഗിച്ചാണ് ഇത് കൃഷി ചെയ്യുന്നത്. തായ്‌ലൻഡ് പോലുള്ള രാജ്യങ്ങളിൽ നിന്നാണ് ഇത്തരത്തിലുള്ള കഞ്ചാവ് കൂടുതലായി ഇറക്കുമതി ചെയ്യുന്നത്.
മാത്രമല്ല, ഹൈബ്രിഡ് കഞ്ചാവ് വളരെ ശക്തമാണ്. സിന്തറ്റിക് മരുന്നുകളെ അപേക്ഷിച്ച് ഇത് സുരക്ഷിതമാണെന്ന അവകാശവാദത്തോടെയാണ് ഏജന്റുമാർ ഇത് വിൽക്കുന്നത്.