തോൽവി മണത്ത രാഹുൽ മാങ്കൂട്ടത്തിൽ എസ്.ഡി.പി.ഐയുടെ പിന്തുണ തേടി..!! സ്ഥാനാർത്ഥിയുടെ നിലപാടിൽ കോൺ​ഗ്രസിൽ പ്രതിഷേധം

പാലക്കാട്: പാലക്കാട് തോൽവി മണത്തതോടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ള പാർട്ടികളുടെ വോട്ട് തേടി. എസ്.ഡി.പി.ഐയുടെ വോട്ട് വാങ്ങാന്‍ തയ്യാറാണോ എന്ന ചോദ്യത്തിന് രാഹുലിന്റെ മറുപടിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. എസ്.ഡി.പി.ഐ വോട്ട് വേണമെന്നോ വേണ്ടയോ എന്ന് പറയാതെ രാഹുല്‍ ഒഴിഞ്ഞുമാറിയാണ് പ്രതികരിച്ചത്.

പാലക്കാട് തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടാകും എന്ന് ഉറപ്പായതോടെയാണ് എസ് ഡി പി ഐ അടക്കമുള്ള തീവ്ര മതവാദികളുടെ വോട്ട് വേണമെന്ന തീരുമാനം രാഹുൽ മാങ്കൂട്ടത്തിലിന് എടുക്കേണ്ടി വന്നതെന്നാണ് എതിരാളികൾ പറയുന്നത്. വോട്ട് ചെയ്യുന്നത് വ്യക്തികളാണെന്നും പാർട്ടികൾ അല്ലെന്നുമുള്ള വാദമാണ് യൂഡിഎഫ് സ്ഥാനാർഥി മുന്നോട്ടുവെച്ചത്. തീവ്രമതവാദികളുടെ വോട്ട് തന്നാലും വാങ്ങില്ലെന്ന വി ഡി സതീശൻ- ഷാഫി ഗ്രൂപ്പിന്റെ പ്രഖ്യാപനത്തിന് എതിരായാണ് യുഡിഎഫ് സ്ഥാനാർഥിയുടെ പ്രസ്താവന.

തീവ്രവാദ പ്രവർത്തനത്തിന് കേന്ദ്ര സർക്കാർ നിരോധിച്ച പോപ്പുലർ ഫ്രണ്ടിന്റെ രഷ്ട്രീയ മുഖമായ എസ്ഡിപിഐ യുഡിഎഫിന് പരസ്യ പിന്തുണയുമായി രംഗത്ത് എത്തുകയും ചെയ്തു. തൃശൂര്‍ ആവർത്തിക്കാതിരിക്കാൻ പാലക്കാട് യുഡിഎഫിന് പിന്തുണയെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ വാര്‍ത്താസമ്മേളനത്തിൽ അറിയിക്കുകയും ചെയ്തു.

മത നിരപേക്ഷവാദികളെ അകറ്റി കോൺ​ഗ്രസ് തീവ്രമതവാദികളെ ചുമക്കുകയാണെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായി ബിജെപിയുമായി രഹസ്യ ഡീൽ ഉണ്ടാക്കിയെന്ന് മാത്രമല്ല, ചില രഹസ്യ ഇടപാടും ഇതിന്റെ ഭാഗമായി രൂപപ്പെടുത്തിയിട്ടുണ്ടെന്നും ഐ ഗ്രൂപ് നേതാക്കൾ ആരോപിച്ചിരുന്നു. ഇതിന്റെ പ്രകടമായ തെളിവാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ വാക്കുകളെന്നാണ് വിലയിരുത്തൽ.

ഗാന്ധിജിയെ ചെറുതായി വെടിവെച്ചു കൊന്നു എന്നും രാഹുൽ ഗാന്ധി രാജ്യദ്രോഹി ആണെന്നും ആക്ഷേപിച്ച സന്ദീപ് വാര്യരെ കോൺഗ്രസിൽ കൊണ്ടുവന്നതും വലിയ പ്രതിഷേധത്തിന് കാരമാക്കിയിട്ടുണ്ട് എന്നാണ് വിമർശകർ നിരീക്ഷിക്കുന്നത്. സന്ദീപിന്റെ വരവിൽ കടുത്ത പ്രതിഷേധമുള്ള മതനിരപേക്ഷവാദികളുടെ വോട്ട് കിട്ടില്ല എന്നു വന്നതോടെയാണ് എസ് ഡി പി ഐ അടക്കമുള്ളവരുടെ കാലു പിടിക്കാൻ യു ഡി എഫ് സ്ഥാനാർഥി തീരുമാനിച്ചത്.

ഡോ. പി സരിൻ എൽഡിഎഫ് സ്ഥാനാർഥിയായതോടെ കോൺഗ്രസ് വലിയ അങ്കലാപ്പിലാണെന്നാണ് നിരീക്ഷണം. സരിന് പിന്തുണയുമായി നിരവധി കോൺഗ്രസ് പ്രവർത്തകർ പരസ്യമായി രംഗത്തുവന്നു. മാത്രമല്ല, അടിത്തട്ടിലെ പ്രവർത്തകരും സാധാരണ അനുഭാവികളും ഒന്നിനുപിറകെ ഒന്നായി കോൺഗ്രസിനെ കയ്യൊഴിഞ്ഞു. ഇതെല്ലാം കനത്ത തിരിച്ചടിയാകും എന്ന് വന്നതോടെയാണ് എസ്ഡിപിഐയുടെ വോട്ട് വേണമെന്ന നിലപാടിൽ യു ഡി എഫ് സ്ഥാനാർഥി എത്തിയത്. യു ഡി എഫ് സ്ഥാനാർത്ഥിയുടെ ഈ നിലപാട് കോൺഗ്രസിൽ വീണ്ടും വലിയ പൊട്ടിത്തെറി സൃഷ്ടിച്ചിട്ടുണ്ട്.

ഫേസ്ബുക്കിൽ പോസ്റ്റിടാൻ കാണിച്ച ധൈര്യം വേണ്ടായിരുന്നില്ലല്ലോ പരാതി നൽകാൻ, എന്തുകൊണ്ടത് ചെയ്തില്ല?- സുപ്രിം കോടതി, സംഭവം പുറത്തറിയിക്കാനാണ് ഇര ശ്രമിച്ചത്, അതിന് വലിയ തിരിച്ചടി നേരിടേണ്ടി വന്നു- നടിയുടെ അഭിഭാഷക

pathram desk 2:
Related Post
Leave a Comment