ചൊറി വന്നാൽ മാന്താൻ പാണക്കാട്ടേക്ക് വരുന്നത് പുതിയ പ്രവണത..!! പിണറായി സംഘികൾക്ക് നല്ല മുഖ്യമന്ത്രിയാണ്..!! തങ്ങൾ നന്മകൾ ചെയ്യുന്നത് പിണറായിക്കു ദഹിക്കില്ല. മനുഷ്യരോട് മര്യാദയ്ക്ക് പെരുമാറാനെങ്കിലും പിണറായി പഠിക്കണമെന്നും കെ.എം. ഷാജി

നാദാപുരം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് പിണറായി വിജയന്റെ ഒരു സർ‌ട്ടിഫിക്കറ്റും വേണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. ചൊറി വന്നാൽ മാന്താൻ പാണക്കാട്ടേക്ക് വരുന്നത് പുതിയ പ്രവണതയാണെന്നും ഇതു കണ്ട് ഞങ്ങളൊക്കെ വെറുതെ ഇരിക്കുമെന്ന വിചാരം ആർക്കും വേണ്ടായെന്നും ഷാജി തുറന്നടിച്ചു. വിലാതപുരത്ത് ഖാഇദെമില്ലത്ത് സെന്റർ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു ഷാജി.

ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് കുടുംബത്തിൽ നിന്ന് ആയതിനാൽ ചൊറിയാൻ വരുന്നവരോട് തിരിച്ച് പറയുന്നതിൽ പരിമിതികളുണ്ടാകും. എന്നാൽ പരിമിതികൾ ദൗർബല്യമായി കണ്ട് ഇങ്ങോട്ടു കയറാൻ വന്നാൽ കടുത്ത തിരിച്ചടിയുണ്ടാകുമെന്നും ഷാജി പറഞ്ഞു. ‘‘സംഘികൾക്ക് ഭരണത്തിന്റെ തണലിൽ എല്ലാ ഒത്താശയും ചെയ്യുന്ന പിണറായി സംഘികൾക്ക് നല്ല മുഖ്യമന്ത്രിയാണ്. മുനമ്പം വിഷയം ഉൾപ്പെടെ സമുദായ സൗഹാർദം കാത്തു സൂക്ഷിക്കാൻ സാദിഖലി തങ്ങൾ കാണിക്കുന്ന ജാഗ്രത അടക്കം സാധാരണക്കാർക്കു വേണ്ടി തങ്ങൾ നന്മകൾ ചെയ്യുന്നത് പിണറായിക്കു ദഹിക്കില്ല. മനുഷ്യരോട് മര്യാദയ്ക്ക് പെരുമാറാനെങ്കിലും പിണറായി പഠിക്കണം.’’ – കെ.എം.ഷാജി തുറന്നടിച്ചു.

അതിനിടെ പാണക്കാട് തറവാട്ടിലേക്ക് കടന്നുള്ള സി.പി.എം. കടന്നാക്രമണത്തിനുപിന്നില്‍ വോട്ടുഗതി സ്വാധീനിക്കാനുള്ള രാഷ്ട്രീയതന്ത്രമാണെന്നും ആരോപണമുയരുന്നുണ്ട്. ന്യൂനപക്ഷപ്രീണനമെന്ന പ്രചാരണമാണ് ലോക്സഭാതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഹിന്ദുവോട്ട് കുറയാന്‍ പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. പ്രത്യേകിച്ച് പാര്‍ട്ടിക്ക് ഏറെ അടിത്തറയുള്ള ഈഴവവോട്ടുകളില്‍. മുസ്ലിംവിഭാഗത്തെ ഏകീകരിക്കാന്‍ ലീഗ് നടത്തുന്ന ശ്രമങ്ങളെ പൊളിക്കുകയും മുസ്‌ലിം പ്രീണനമെന്ന പേരുദോഷം മാറ്റിയെടുക്കുകയുമാണ് സാദിഖലി വിമര്‍ശനത്തിലൂടെ മുഖ്യമന്ത്രിയും സി.പി.എമ്മും ലക്ഷ്യമിടുന്നതെന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

ഫേസ്ബുക്കിൽ പോസ്റ്റിടാൻ കാണിച്ച ധൈര്യം വേണ്ടായിരുന്നില്ലല്ലോ പരാതി നൽകാൻ, എന്തുകൊണ്ടത് ചെയ്തില്ല?- സുപ്രിം കോടതി, സംഭവം പുറത്തറിയിക്കാനാണ് ഇര ശ്രമിച്ചത്, അതിന് വലിയ തിരിച്ചടി നേരിടേണ്ടി വന്നു- നടിയുടെ അഭിഭാഷക

ലീഗിനെ ദുര്‍ബലപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ലോക്സഭാതിരഞ്ഞെടുപ്പ് പരാജയം പരിശോധിച്ച് സി.പി.എം. വിലയിരുത്തിയിരുന്നു. ‘മുസ്ലിം ലീഗിന് മുഴുവന്‍ ഇസ്ലാമിക സംഘടനകളെയും ഒപ്പം അണിനിരത്താന്‍ കഴിയുന്നുണ്ട്. മുസ്ലിംലീഗിന്റെ മേല്‍ക്കൈ തകര്‍ക്കുന്നതിനുള്ള അടവുകള്‍ സ്വീകരിച്ചില്ലെങ്കില്‍ ഈ വിഭാഗത്തിലേക്ക് നമുക്ക് കടന്നുകയറാനാകില്ല’ -ഇതായിരുന്നു സി.പി.എമ്മിന്റെ നിരീക്ഷണം. ന്യൂനപക്ഷ വര്‍ഗീയതയെ മുന്‍പത്തെപ്പോലെ ലീഗ് എതിര്‍ക്കുന്നില്ലെന്ന കുറ്റപ്പെടുത്തലും സി.പി.എമ്മിനുണ്ടെന്നും വിലയരിത്തപ്പെടുന്നു.

ഐസ്ക്രീം ഡപ്പയിൽ ഒളിപ്പിച്ച് എംഡിഎംഎ…!!! കണ്ടെത്തിയത് വീടിന്റെ അലമാരയിലെ ലോക്കറിൽനിന്ന് കൊച്ചിയിൽ ദമ്പതികൾ പിടിയിൽ…!!

നരേന്ദ്രമോദിയെ കാണുന്നത് എപ്പോഴും വലിയ സന്തോഷമാണെന്ന് ജോര്‍ജിയ മെലോണി..!! ജി-20 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച..!! നാളെ മോദി ഗയാനയിലേക്ക്… 50 വർഷത്തിനുശേഷം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

ഒറ്റയ്ക്ക് ഒരു സെല്ലിൽ… രാത്രി ഉറങ്ങിയില്ല.. ജയിലിൽ ഭക്ഷണം കഴിക്കാതെ നടി കസ്തൂരി…

pathram desk 2:
Related Post
Leave a Comment