നരേന്ദ്രമോദിയെ കാണുന്നത് എപ്പോഴും വലിയ സന്തോഷമാണെന്ന് ജോര്‍ജിയ മെലോണി..!! ജി-20 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച..!! നാളെ മോദി ഗയാനയിലേക്ക്… 50 വർഷത്തിനുശേഷം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

റിയോ ഡി ജനീറോ: ബ്രസീലിൽ നടക്കുന്ന ഒൻപതാം ജി-20 ഉച്ചകോടിയിലെ ഉഭയകക്ഷി ചർച്ചകൾക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും വിവിധ മേഖലകളിലെ സഹകരണത്തിനുള്ള സാധ്യകൾ ചർച്ചചെയ്തു. ഇന്ത്യയുടെ വർധിച്ചുവരുന്ന ആ​ഗോള സ്വാധീനത്തേയും ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തേയും ജോർജിയ മെലോനി പ്രശംസിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുന്നത് എപ്പോഴും വലിയ സന്തോഷമാണെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മെലോനി എക്സിൽ കുറിച്ചു.

വ്യാപാരം, നിക്ഷേപം, ശാസ്ത്ര സാങ്കേതികവിദ്യ, ബഹിരാകാശ പര്യവേഷണം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ സഹകരണത്തിനുള്ള സാധ്യതകൾ ഇരു നേതാക്കളും ചർച്ച ചെയ്തു. 2025 മുതൽ 2029 വരെയുള്ള, ഇന്ത്യ-ഇറ്റലി സംയുക്ത സ്ട്രാറ്റജിക് ആക്ഷൻ പ്ലാനിന്റെ പ്രഖ്യാപനമായിരുന്നു ചർച്ചയിലെ പ്രധാന തീരുമാനം.

ശക്തമായ സഹകരണത്തിലൂടെയുള്ള പരസ്പര നേട്ടങ്ങൾക്ക് പുറമേ, ജനാധിപത്യം, നിയമവാഴ്ച, സുസ്ഥിര വികസനം എന്നീ മൂല്യങ്ങൾ പങ്കിടന്നതിനുള്ള പിന്തുണയും ലക്ഷ്യമുടുന്നുവെന്ന് മെലോനി വ്യക്തമാക്കി. പ്രതിരോധം, സുരക്ഷ, വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ കൈവരിച്ച പുരോ​ഗതി ചൂണ്ടിക്കാട്ടി, ഇരുരാജ്യങ്ങളും തമ്മിൽ വളർന്നുവരുന്ന സൗഹൃദത്തിൽ മോദി ഉത്സാഹം പ്രകടിപ്പിച്ചു. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള പരസ്പര സഹകരണം ലോകത്തിന് മികച്ച സംഭാവന നൽകുമെന്നും അദ്ദേ​ഹം അഭിപ്രായപ്പെട്ടു. ഉഭയകക്ഷി ചർച്ചകളുടെ ഭാ​ഗമായി ഇന്തോനേഷ്യ, പോർച്ചു​ഗൽ, യു.കെ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായും നരേന്ദ്രമോ​ദി ചർച്ച നടത്തി.

ഐസ്ക്രീം ഡപ്പയിൽ ഒളിപ്പിച്ച് എംഡിഎംഎ…!!! കണ്ടെത്തിയത് വീടിന്റെ അലമാരയിലെ ലോക്കറിൽനിന്ന് കൊച്ചിയിൽ ദമ്പതികൾ പിടിയിൽ…!!

ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി നരേന്ദ്രമോദി തിങ്കളാഴ്ചയാണ് ബ്രസീലിലെത്തിയത്. കഴിഞ്ഞകൊല്ലം ജി20-ന്റെ അധ്യക്ഷസ്ഥാനത്ത് ഇന്ത്യയായിരുന്നു. ഇക്കുറി ജി20-ലെ ‘ട്രോയ്ക’ ഗ്രൂപ്പ് അംഗമാണ് ഇന്ത്യ. ജി20-ന്റെ നടത്തിപ്പ് സുഗമമാക്കുന്നതിനുള്ള ത്രികക്ഷിസംഘമാണ് ട്രോയ്ക. ഉച്ചകോടിക്ക് നിലവിൽ അധ്യക്ഷത വഹിക്കുന്ന രാജ്യവും തൊട്ടുമുൻപും പിൻപും അധ്യക്ഷത വഹിക്കുന്ന രാജ്യങ്ങളുമാണ് അതിലെ അംഗങ്ങൾ. ബ്രസീൽ, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവയാണ് ട്രോയ്കയിലുള്ളത്.

ചൊറി വന്നാൽ മാന്താൻ പാണക്കാട്ടേക്ക് വരുന്നത് പുതിയ പ്രവണത..!! പിണറായി സംഘികൾക്ക് നല്ല മുഖ്യമന്ത്രിയാണ്..!! തങ്ങൾ നന്മകൾ ചെയ്യുന്നത് പിണറായിക്കു ദഹിക്കില്ല. മനുഷ്യരോട് മര്യാദയ്ക്ക് പെരുമാറാനെങ്കിലും പിണറായി പഠിക്കണമെന്നും കെ.എം. ഷാജി

തിങ്കൾ-ചൊവ്വ ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയിൽ യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരും പങ്കെടുക്കുന്നുണ്ട്. ജി-20ക്കുശേഷം ബുധനാഴ്ച മോദി ഗയാനയിലേക്ക് പോകും. 50 വർഷത്തിനുശേഷം അവിടെച്ചെല്ലുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം.

 

pathram desk 2:
Related Post
Leave a Comment