ഐസ്ക്രീം ഡപ്പയിൽ ഒളിപ്പിച്ച് എംഡിഎംഎ…!!! കണ്ടെത്തിയത് വീടിന്റെ അലമാരയിലെ ലോക്കറിൽനിന്ന് കൊച്ചിയിൽ ദമ്പതികൾ പിടിയിൽ…!!

കൊച്ചി: എംഡിഎംഎ വിൽപന നടത്തിയ ദമ്പതികൾ പിടിയിൽ. തോപ്പുംപ്പടിക്ക് സമീപം മുണ്ടംവേലി പുന്നക്കല്‍ വീട്ടിൽ ഫ്രാൻസിസ് സേവ്യർ (34), ഭാര്യ മരിയ ടീസ്മ എന്നിവരെയാണ് തോപ്പുംപടി പൊലീസ് പിടികൂടിയത്. ഇവരിൽനിന്ന് ഐസ്ക്രീം ഡപ്പയിൽ കവറിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തി. 20.01 ഗ്രാം എംഡിഎംഎയാണ് ഇവരിൽനിന്നു പിടികൂടിയത്.

മരിയ ടീസ്മ താമസിച്ചു വരുന്ന മുണ്ടംവേലിയിലുള്ള വീടിന്റെ അലമാരയിലെ ലോക്കറിലാണ് ഐസ്ക്രീം ഡപ്പയിലാക്കി എംഡിഎംഎ ഇവർ സൂക്ഷിച്ചിരുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കഴാഴ്ച പുലർച്ചെയാണ് തോപ്പുംപടി പൊലീസ് മുണ്ടംവേലിയിലെ വീട്ടിൽ പരിശോധന നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പിന്നീട് റിമാൻഡ് ചെയ്തു.

വിദ്യാർഥിനികൾ സ്‌കൂൾ അസംബ്ലിയിൽ വൈകിയെത്തി, കൊടും വെയിലത്ത് നിർത്തിയും മുടി മുറിച്ചും പ്രധാനാധ്യാപികയുടെ ശിക്ഷ; നടപടി വിദ്യാർഥികളിലച്ചടക്കം വളർത്താനെന്ന് മറുപടി

pathram desk 2:
Related Post
Leave a Comment