കശ്മീരിൽ കോൺഗ്രസ് ഒരുങ്ങുന്നത് തീക്കളിക്ക്…!! ഖാർഗെയുടെ പ്രസ്താവനയ്ക്ക് പിന്നിലെ ലക്ഷ്യം എന്തൊക്കെ..? ചിലരുടെ നേട്ടത്തിന് വേണ്ടി മാത്രമുള്ള തന്ത്രങ്ങൾ…? ചരിത്രം വിലയിരുത്തുന്നു…

ന്യൂഡൽഹി: ജമ്മു കശ്മീരിലെ 90 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ ഒന്ന് തീയതികളിൽ നടക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം 87.09 ലക്ഷം വോട്ടര്‍മാരാണ് ജമ്മുവിൽ ഉള്ളത്. ‌ഒക്ടോബര്‍ നാലിനാണ് വോട്ടെണ്ണല്‍ നടക്കുന്നത്. തെരഞ്ഞെടുപ്പ് ചൂട് പിടിച്ചതോടെ വിവിധ പ്രസ്താവനകളുമായി നേതാക്കൾ രം​ഗത്തെത്തി കഴിഞ്ഞു. ഇതിനിടെ കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രസ്താവനകൾ പഴയ വിവാദങ്ങൾ വീണ്ടും ച‌‍‌ർച്ചയാകുന്നതിന് കാരണമായെന്നാണ് ഏറ്റവും പുതിയ റിപ്പോ‍ർട്ട്. ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം ഉണ്ടായാൽ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ ‘അവകാശം’ ഉന്നയിക്കാൻ കോൺഗ്രസിനെ സഹായിക്കുമെന്നാണ് മല്ലികാർജുൻ ഖാർഗെയുടെ പറഞ്ഞത്. ഏത് വിധേനയും കൈവശപ്പെടുത്തുക അഥവാ പിടിച്ചെടുക്കുക’ എന്ന പാർട്ടിയുടെ മനോഭാവത്തിന്റെ കൂടി പ്രതിഫലനമാണ് ഈ പ്രസ്താവന എന്നാണ് വിമ‍ർശനമുയരുന്നത്. ഭരണം കൈക്കലാക്കാൻ ഇതേ കാഴ്ചപ്പാടാണ് കോൺഗ്രസ് ചരിത്രത്തിലൂടനീളം പുലർത്തിയത് എന്നതിന് ഉദാഹരണങ്ങൾ നിരത്തിയാണ് വിമ‍ർശകർ എത്തിയിരിക്കുന്നത്.

ചരിത്രവും സമകാലിക സംഭവങ്ങളും വിലയിരുത്തുമ്പോൾ

അധികാരം നിലനിർത്താൻ വേണ്ടി രാജ്യത്തിന്റെ ഐക്യത്തേയും സുരക്ഷയേയും കോൺഗ്രസ് എങ്ങനെ കുതുരികൊടുത്തു എന്നത് ചരിത്രവും സമകാലിക സംഭവവികാസങ്ങളും വച്ച് പരിശോധിച്ചുകൊണ്ടുള്ള റിപ്പോ‍ർട്ടും ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അധികാരം നേടാനായി എന്ത് തന്ത്രവും പയറ്റുകയെന്നതാണ് തുടക്കം മുതൽ കോൺഗ്രസ് നടപ്പാക്കിക്കൊണ്ടിരുന്നത് എന്നുള്ള ആക്ഷേപവും ഉയരുന്നുണ്ട്. കോൺഗ്രസ് ഇത്തരത്തിൽ പ്രവർത്തിച്ച നിരവധി സംഭവങ്ങൾ എടുത്തു പറഞ്ഞുകൊണ്ടാണ് വിലയിരുത്തൽ നടക്കുന്നത്.. ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തി 1975 ൽ അടിയന്തരാവസ്ഥ നടപ്പിലാക്കിയത് മുതൽ ഭരണത്തിലിരിക്കെ അധികാരം തങ്ങളിലേക്ക് കേന്ദ്രീകരിച്ചത് വരെയുള്ള കാര്യങ്ങൾ പാർട്ടിയുടെ സ്വേച്ഛാധിപത്യ നിലപാടിന്റെ ഉദാഹരണങ്ങളാണെന്ന് വിമർശിക്കപ്പെടുന്നു.

അവസാനത്തെ അടവുമായി മുകേഷ്..!! മുഖ്യമന്ത്രിയെ കയ്യിലെടുത്തു..!! സംരക്ഷണം നൽകി പിണറായി..!!! രാജിവയ്ക്കേണ്ടെന്ന് തീരുമാനം…. അറസ്റ്റ് ചെയ്യേണ്ടെന്ന് അന്വേഷണ സംഘത്തിന് നിർദേശം..? മണ്ഡലത്തില്‍ നിന്ന് മുങ്ങി


വോട്ടുബാങ്ക് ലക്ഷ്യമിട്ട് പ്രവർത്തനം‌‌

രാഷ്ട്രീയ ചുറ്റുപാടുകളിൽ മാത്രമല്ല, വിപുലമായി തന്നെ ഇതേ രീതിയാണ് കോൺഗ്രസ് പിന്തുടർന്നിരുന്നത്. ചരിത്രം പരിശോധിച്ചാൽ വിവിധ സമുദായങ്ങൾക്കിടയിലും പ്രദേശങ്ങളിലും കോൺഗ്രസ് എങ്ങനെ തങ്ങളുടെ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചുവെന്നത് വ്യക്തമാകുമെന്ന് ഇക്കൂട്ടർ പറയുന്നു. വിഭജന നയങ്ങൾ നടപ്പാക്കി ഭിന്നിപ്പും അശാന്തിയും വിതച്ച് കൊണ്ടാണ് ഇതെല്ലാം കോൺഗ്രസ് നേടിയെടുത്തത്.

ഇതിനുള്ള മികച്ച ഉദാഹരണമാണ് ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370, 35 എ എന്നിവ അടിച്ചേൽപ്പിച്ചത്. സംസ്ഥാനത്തിന് പ്രത്യേക പദവി നൽകിക്കൊണ്ട് ചില വോട്ടുബാങ്കുകളെ പ്രീണിപ്പിക്കുകയെന്ന ലക്ഷ്യമാണ് കോൺഗ്രസിനുണ്ടായിരുന്നത്. പ്രദേശത്തെ തങ്ങളുടെ കാൽക്കീഴിൽ നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കോൺഗ്രസിന്റെ ഈ നീക്കം. വിഘടനവാദവും തീവ്രവാദവും മേഖലയിൽ അശാന്തി പരത്തിയപ്പോഴും പ്രത്യേക പദവി റദ്ദ് ചെയ്യാൻ കോൺഗ്രസ് വിമുഖത കാണിച്ചു. അസ്ഥിരമായ പ്രദേശങ്ങളുടെ നിയന്ത്രണം കൈപ്പിടിയിലാക്കാനുള്ള കോൺഗ്രസിന്റെ തന്ത്രം കൂടിയായിരുന്നു ഇതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പാലക്കാട്ട് വമ്പൻ പദ്ധതിയുമായി മോദി സർക്കാർ…!!! വ്യവസായ സ്മാർട് സിറ്റി തുടങ്ങാൻ അനുമതി..!! ചെലവ് 3806 കോടി രൂപ, 51,000 പേർക്ക് നേരിട്ട് തൊഴിൽ..!!!

ദേശീയ ഐക്യം തക‍ർക്കാൻ ശ്രമം

ഖാർഗെയുടെ പരമാർശത്തിന് സമാന്തരമായാണ് ഇന്ത്യയിലെ വഖഫ് ബോർഡും പ്രവർത്തിക്കുന്നത് എന്നതാണ് മറ്റൊരു പ്രധാന വിമർശനം. മുസ്ലീം മതത്തിലെ ചാരിറ്റബിൾ ട്രസ്റ്റുകളുടെ മേൽനോട്ടം വഹിക്കുന്ന നിയമപരമായ സ്ഥാപനമായ വഖഫ് ബോർഡുകൾ മതപരമായ അധികാരത്തിന്റെ മറവിൽ ഭൂമി കൈക്കലാക്കുന്നുവെന്ന ആക്ഷേപം നേരത്തേ തന്നെ ഉയർന്നിരുന്നു. ചിലരുടെ നേട്ടത്തിന് വേണ്ടി മാത്രം വൻ തോതിൽ ഭൂമിയും സ്വത്തുക്കളും സ്വന്തമാക്കുന്ന വഖഫ് ബോർഡിന്റെ പ്രവർത്തന രീതി തന്നെയാണ് കോൺഗ്രസും പുലർത്തുന്നത്. വോട്ടുബാങ്ക് സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമാണ് കോൺ​ഗ്രസ് പാർട്ടിയും പ്രവർത്തിക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.

വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് സുതാര്യതയില്ലെന്ന ആക്ഷേപം പോലെ തന്നെ ഭരണത്തോടുള്ള കോൺഗ്രസ് സമീപനത്തിലും സുതാര്യതയുടെ അഭാവമുണ്ടെന്ന വിമർശനം നിലനിൽക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് പ്രത്യേക സമുദായങ്ങളുടെ താത്പര്യങ്ങൾ മാത്രം സംരക്ഷിക്കാനാണ് കോൺഗ്രസ് എന്നും ശ്രദ്ധ പുലർത്തിയിട്ടുള്ളതെന്നതിന് തെളിവാണ് ഇതെന്നും വിലയിരുത്തപ്പെടുന്നു. ദേശീയ ഐക്യത്തിന് തുരങ്കം വെയ്ക്കുക മാത്രമല്ല , മറ്റ് സമുദായങ്ങളെ അന്യവത്കരിക്കുന്നതിനും രാജ്യത്ത് വിവിധ സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പ് വളർത്താനും ഇത്തരം നടപടികൾ കാരണമായി.

പ്രത്യേക പദവി പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യം

ജമ്മു കാശ്മീരിൽ സംസ്ഥാനത്തിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യം കൂടി കോൺ​ഗ്രസിനുണ്ടെന്നും വിലയിരുത്തലുണ്ട്. വിജയിച്ചാൽ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ അവകാശം ഉന്നയിക്കാമെന്ന ഖാർഗെയുടെ പരാമർശത്തിന് പിന്നിലെ കാരണം ഇതാണെന്നും ആരോപണമുയരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ വളരെ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ച സംഭവമാണ് ഈ പ്രത്യേക പദവി. 2019-ൽ നരേന്ദ്ര മോദി സർക്കാരാണ് പ്രത്യേക പദവി റദ്ദാക്കിയത്. ജമ്മു കാശ്മീരിന്റെ തനതായ സ്വത്വം നിലനിർത്താനാണ് പ്രത്യേക പദവി നിലനിർത്തിയത് എന്നായിരുന്നു കോൺഗ്രസ് ഉയർത്തിയ വാദം. എന്നാൽ പ്രത്യേക പദവി മേഖലയിൽ വിഘടനവാദവും തീവ്രവാദവും വളരാൻ മാത്രമാണ് കാരണമായത്.

ദുർബലമായ തീരുമാനങ്ങൾ

ജമ്മു കാശ്മീരിന്റെ കാര്യത്തിൽ മാത്രമല്ല, ദേശീയ സുരക്ഷയിൽ കോൺഗ്രസ് നടപടികൾ തീർത്തും ദുർബലമാണെന്നാണ് പല വിദഗ്ധരും ചരിത്രകാരന്മാരും വിലയിരുത്തുന്നത്. കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരുകളുടെ കീഴിൽ ഈ പ്രദേശങ്ങളിൽ തീവ്രവാദം വളർന്നു. വിഘടനവാദികൾക്കും ഭീകരവാദികൾക്കും മേഖലയിൽ വിഹരിക്കാനുള്ള പൂർണസ്വാതന്ത്ര്യം ലഭിച്ചു. വിഘടനവാദത്തെ പിന്തുണച്ച് മാത്രം ചരിത്രമുള്ള നാഷ്ണൽ കോൺഫറൻസുമായി സഖ്യമുണ്ടാക്കിയ കോൺഗ്രസ് നീക്കം സ്ഥിതി കൂടുതൽ വഷളാക്കിയിരിക്കുകയാണ്. യുപിഎ സർക്കാരിൻ്റെ ഭരണകാലത്ത് അവർ തീവ്രവാദത്തോട് പുലർത്തിയ മൃദുസമീപനമാണ് മേഖലയിൽ ഭീകരവാദം ശക്തിപ്പെടാൻ കാരണമായതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

സമാധാനവും സുരക്ഷയും അപകടത്തിലാക്കും

അതുകൊണ്ട് തന്നെ ഖാർഗെയുടെ പരാമർശം ജമ്മു കാശ്മീർ നിയമസഭ തിരഞ്ഞെടുപ്പിലെ വിജയം മാത്രം ലക്ഷ്യം വെച്ചുള്ളതല്ല, മറിച്ച് ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തും രാഷ്ട്രീയ നേട്ടം കൊയ്യുക എന്ന ലക്ഷ്യത്തിന്റെ കൂടി ഭാഗമായാണ്. പ്രത്യേക പദവി പുനഃസ്ഥാപിക്കുമെന്ന ചർച്ചകൾ വീണ്ടും സജീവമാക്കുന്നതിലൂടെ മേഖലയിൽ നേടിയെടുത്ത സമാധാനവും സ്ഥിരതയും അപകടത്തിലാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. യഥാർത്ഥത്തിൽ മറ്റൊരു തീക്കളിക്കാണ് കോൺഗ്രസ് ഒരുങ്ങുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

 

View this post on Instagram

 

A post shared by Paltu Paltan (@paltupaltann)

Congress’ ‘Kabza’ Mentality, Not A New Trait. A Historical And Contemporary Analysis

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51