​നവവധുവിന് മ‍ർദ്ദനമേറ്റ കേസിൽ വൻ വഴിത്തിരിവ്

കോഴിക്കോട് പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ വൻ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നു. മർദ്ദനമേറ്റ യുവതിക്കെതിരേ പ്രതിയുടെ മാതാവ് രം​ഗത്ത് എത്തിയിരിക്കുന്നു. അത് മാത്രമല്ല, പ്രതി രാഹുൽ വിദേശത്തേക്ക് കടന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു. ബെംഗളൂരു വഴി സിംഗപ്പൂരിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു എന്നാണ് അറിയാൻ കഴിയുന്നത്. പ്രതി രാഹുലിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം പന്തീരങ്കാവ് പൊലീസിന്റെ ഒത്താശയോടെയാണ് വിദേശത്ത് കടന്നതെന്ന് ആരോപണം ഉയരുന്നുണ്ട്. കൂടാതെ രാഹുൽ വേറെ രണ്ടുപേരെ നേരത്തെ വിവാഹം ചെയ്തിരുന്നതായും വാർത്തകൾ പുറത്തുവരുന്നു.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം പെൺകുട്ടിയോട് സ്ത്രീധനം ചോദിച്ചിട്ടേയില്ല എന്നാണ് രാഹുലിന്റെ അമ്മ മാധ്യമങ്ങളോട് പറയുന്നത്. എന്നാൽ മർദ്ദനമുണ്ടായത് പെൺകുട്ടിക്ക് മറ്റ് കാമുകൻ മാരുമായുള്ള ബന്ധം രാഹുൽ അറിഞ്ഞതോടെ ആണെന്ന് രാഹുലിന്റെ അമ്മ പറഞ്ഞു. യുവതിയുടെ കാമുകൻ വിളിച്ചത് സംഭവദിവസം മോൻ കണ്ടുപിടിച്ചു. അവർ തമ്മിൽ ചാറ്റിംഗ് ഉണ്ടായിരുന്നു. അതായിരുന്നു പ്രശ്നമെന്നും ഇവർ പറയുന്നു

യുവതി വീട്ടുകാര്യത്തിൽ നമ്മളോട് സഹകരിച്ചില്ലെന്നും പിന്നെ എപ്പോ സ്ത്രീധനം ചോദിക്കാനാണെന്നും ഇവർ ചോദിക്കുന്നു. കാമുകൻ വിളിച്ചത് പിടിച്ചപ്പോൾ ആദ്യം ഫോൺ കോടുത്തില്ല,. പലതവണ ചോദിച്ചിട്ടും ഫോൺ കോടുത്തില്ല, പിന്നെ ഫോൺ പിടിച്ചുവാങ്ങിയപ്പോഴാണ് സംഭവങ്ങൾ അറിയുന്നതെന്നും രാഹുലിന്റെ അമ്മ പറയുന്നു. അങ്ങനെയാണ് ഫോൺ എടുത്ത് മാറ്റിയത്. മോൾക്ക് മൂന്നുപേരുണ്ടെന്നും അവർ ആരോപിച്ചു. . രണ്ട് പേര് വന്നപ്പോൾ ജാതകം ചേരുന്നില്ലെന്ന് കണ്ട് പറഞ്ഞുവിട്ടു. ഒന്ന് മുസ്ലിമാ. ഇതൊക്കെ രാഹുലറിഞ്ഞപ്പോ നിന്നെ ഇവിടെ എങ്ങനെ നിർത്തിയിട്ട് പോകുമെന്ന് ചോദിച്ചു.

ഞങ്ങളൊക്കെ ഒഴിവായിക്കൊടുക്കണമെന്നാണ് യുവതി ആവശ്യപ്പെട്ടതെന്നും അങ്ങനെയെങ്കിൽ ഇവിടെനിൽക്കുമെന്നും അല്ലെങ്കിൽ തിരുവനന്തപുരത്തായിരിക്കുമെന്നും യുവതി പറഞ്ഞതായി രാഹുലിന്റെ അമ്മ പറയുന്നു. കല്യാണം കഴിഞ്ഞ് ഈ സംഭവം ഉണ്ടാകുന്നത് വരെ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. അന്ന് ബീച്ചിൽ പോയി വന്നിട്ട് പുലർച്ചെയാണ് പ്രശ്നമുണ്ടായത്. എനിക്ക് നട്ടെല്ലിന് സുഖമില്ല. ഞാൻ കാര്യമറിഞ്ഞില്ല. അതുകൊണ്ടാണ് പോയി നോക്കാത്തത്. ഫോൺ ചാറ്റിംഗ് പിടിക്കുന്നത് വരെ ഇവർ തമ്മിൽ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. ദേഹത്ത് പാട് കണ്ടിരുന്നു. മോൻ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. ബ്ലോക്ക് ചെയ്യാൻ പറഞ്ഞിട്ട് അനുസരിക്കാത്തതിലാണ് മോന് ദേഷ്യം വന്നത്. രാഹുൽ എവിടെയാണെന്നറിയില്ല. വക്കീലിനെ കാണാനാണെന്ന് പറഞ്ഞ് ഇന്നലെ ഉച്ചക്കാണ് പോയത്. അവൾ പറഞ്ഞത് കള്ളമാണ്. രാഹുൽ മുൻപ് രണ്ട് കല്യാണം കഴിച്ചതായി പുറത്തുവന്ന വാർത്തകളോട് മുൻപത്തെ കല്യാണത്തിൻ്റെ കാര്യമൊക്കെ ഈ കുട്ടിയോട് പറഞ്ഞതാണ് എന്നായിരുന്നു മാതാവിന്റെ പ്രതികരണം.

ഇതിനിടെ പന്തീരാങ്കാവിലെ ഗാർഹിക പീഡനത്തിൽ യുവതി ചികിത്സ തേടിയതിൻ്റെ രേഖകൾ പുറത്തുവരുന്നുണ്ട്. യുവതി ഫറോക്ക് താലൂക്ക് ആശുപത്രിയിലാണ് ചികിത്സ തേടിയത്. പെൺകുട്ടിക്ക് ഭർത്താവിൽ നിന്ന് ശാരീരിക ആക്രമണം നേരിട്ടതായി ഡോക്ടറുടെ കുറിപ്പിൽ പറയുന്നു. നെറ്റിയിൽ ഇടി കൊണ്ട് ചതഞ്ഞതിന് സമാനമായ പാടുകളുണ്ട്. ചുണ്ടിലും കഴുത്തിലും കൈയ്ക്കും പരുക്കുണ്ടെന്നും ഡോക്ടറുടെ കുറിപ്പിൽ പറയുന്നു. സിടി സ്കാനിനും എല്ലുരോഗ വിദഗ്ധനെയും കാണിക്കാനും കുറിപ്പിൽ നിർദ്ദേശമുണ്ട്.

അതേസമയം പ്രതിയുടെ അമ്മ പറയുന്നത് പച്ചക്കള്ളമെന്ന് യുവതിയുടെ പിതാവ് പ്രതികരിച്ചു. മകനെ രക്ഷിക്കാനുള്ള അടവാണെന്നും മർദ്ദിച്ചത് സ്ത്രീധനം ആവശ്യപ്പെട്ടു തന്നെയാണെന്നും രാഹുലിന്റെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നുവെന്ന് അറിയില്ലായിരുന്നു എന്നും പിതാവ് പ്രതികരിച്ചു.

pathram:
Leave a Comment