സിംഗപ്പൂർ യാത്ര വെട്ടിക്കുറച്ചു, മുഖ്യമന്ത്രി ദുബായിൽ; മേയ് 20 ന് കേരളത്തിൽ മടങ്ങിയെത്തും

കൊച്ചി:സിംഗപ്പൂർ യാത്ര വെട്ടികുറച്ചു മുഖ്യമന്ത്രി ഇന്ന് രാവിലെ ദുബായിൽ എത്തി. ദുബായിൽ നിന്ന് ഓൺ ലൈൻ വഴിയാണ് ഇന്ന് മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത്.

തിങ്കളാഴ്ച മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും.

നേരത്തെ 22 നു മടങ്ങാൻ ആയിരുന്നു തീരുമാനം. 20 നു കേരളത്തില്‍ എത്തുമെന്നു മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു.

നിയമസഭ സമ്മേളനം ചേരുന്നതിൽ ഇന്നത്തെ മന്ത്രിസഭ യോഗം തീരുമാനം എടുത്തില്ല.

മുഖ്യമന്ത്രി കേരളത്തില്‍ എത്തിയതിനു ശേഷം അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭായോഗം ഇത് സംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് സൂചന.

pathram desk 2:
Leave a Comment