സൂഫി സംഗീതജ്ഞ ശബ്നംറിയാസ് പാടി സംഗീത സംവിധാനം നിർവഹിച്ച സൂഫി ആൽബം മേദ ഇഷ്ക്ക് വി തു റിലീസായി

കൊച്ചി : മെഗാസ്റ്റാർ ശ്രീ.മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടി കമ്പനിയുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ആത്മീയ ഉന്മാദത്തിന്റെ സംഗീത ആവിഷ്കാരമാണ് സൂഫി സംഗീതം. പരിമിതികളില്ലാതെ ദൈവവും ആയിട്ടുള്ള ബന്ധം വിഭാവനം ചെയ്യുന്നു. പരമ്പരാഗതമായുള്ള സൂഫി സംഗീത ശൈലിയിൽ നിന്നും വേറിട്ട് പാശ്ചാത്യ സംഗീതത്തെ കൂടി സമുന്യ യിപ്പിച്ചുകൊണ്ടുള്ള ഒരു അവതരണമാണ് ഈ ഗാനത്തിന്റെ പ്രത്യേകത.

അഴകിയവരാവണൻ എന്ന സിനിമയിലെ വെണ്ണിലാ ചന്ദനക്കിണ്ണം, നിറം എന്ന ചിത്രത്തിലെ ശുക്രിയ തുടങ്ങിയ ഗാനങ്ങളിലൂടെ ചലച്ചിത്ര പിന്നണി ഗാനlരംഗത്ത് നിലയുറപ്പിച്ച ഗായികയാണ് ശബ്നം. കർണാടക സംഗീതത്തിൽ ബിരുദവും, സൂഫി സംഗീതത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.ഇപ്പോൾ കേരള സർവകലാശാലയിൽ സൂഫി സംഗീതത്തിൽ ഗവേഷണം നടത്തിവരുന്നു. ഇന്ത്യയിലെ ആദ്യത്തെ പരമ്പരാഗതമായ വനിത ഖവാലി ബാൻഡായ *ലവാലി സൂഫിയ* ശബനത്തിന്റെതാണ്. സൂഫി സംഗീതത്തെക്കുറിച്ച് പുസ്തകവും രചിച്ചിട്ടുണ്ട്. ആകാശഗംഗ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ചലച്ചിത്ര നടനും ശബനത്തിന്റെ ഭർത്താവുമായ റിയാസ് ഹസ്സൻ ആണ് ഈ ഗാനത്തിന്റെ ദൃശ്യാവിഷ്കാരം ഒരുക്കിയിട്ടുള്ളത്. പി ആർ ഒ എം കെ ഷെജിൻ.

Similar Articles

Comments

Advertismentspot_img

Most Popular