പഴയിടം സ്കൂൾ കലോത്സവ പാചകപ്പുരയിലേക്ക് തിരികെയെത്തുന്നു

കൊച്ചി: പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി സ്കൂൾ കലോത്സലവങ്ങളിൽ പാചകപ്പുരയിലേക്ക് തിരികെയത്തുമെന്ന് റിപ്പോ‌ർട്ട്. തന്റെ തീരുമാനത്തിൽ നിന്ന് മനസ്സ് മാറ്റി വിദ്യാർഥികൾക്കായി ഊട്ടുപുരയിൽ രുചിസദ്യയൊരുക്കുമെന്നാണ് പഴയിടത്തിന്റെ പുതിയ വെളിപ്പെടുത്തൽ.
സ്കൂൾ കലോത്സവങ്ങളും കായിക, ശാസ്ത്രമേളകളും നടക്കവേ, സ്കൂൾ മേളകളുടെ ഊട്ടുപുരയിൽ ഉണ്ടാകില്ലെന്ന കടുത്ത നിലപാടാണു തൽക്കാലത്തേക്കു പഴയിടം മാറ്റിയത്. എറണാകുളം റവന്യൂ ജില്ലാ ശാസ്ത്രമേളയുടെ പാചകം പഴയിടം ഏറ്റെടുത്തു. കളമശേരിയിലെ സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിനും പഴയിടത്തിന്റെ പാചകസംഘം സദ്യയൊരുക്കും.

18 തികയാത്ത കുട്ടികൾ മാതാപിതാക്കളോടൊപ്പം വരുമ്പോൾ യുഎഇ വിസ സൗജന്യം

തീരുമാനങ്ങൾ പുനഃപരിശോധിക്കപ്പെടേണ്ട സാഹചര്യം വന്നു. കഴിഞ്ഞ ദിവസം എറണാകുളത്തെത്തി പാചകപ്പുരയിൽ അടുപ്പ് കത്തിച്ചു. സ്കൂൾ കലോത്സവത്തിലേക്കു മടങ്ങിയെത്തുമോ എന്ന് ഇപ്പോൾ പറയാനില്ല. എന്നാലും ഇതൊരു തുടക്കമായി കരുതാമെന്നും പഴയിടം പറഞ്ഞതായി മനോരമ റിപ്പോ‍ർട്ട് ചെയ്തു.

വിവാദങ്ങളെ തുടർന്നാണ് ജനുവരിയിൽ കോഴിക്കോട്ടെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അടുക്കളയിൽനിന്നാണു പഴയിടം യാത്ര പറഞ്ഞിറങ്ങിയത്. 2000ൽ കോട്ടയത്തെ റവന്യു ജില്ലാ കലോത്സവം മുതൽ ഏറ്റെടുത്ത പാചകച്ചുമതലയിലൂടെ ഇതുവരെ രണ്ടേകാൽ കോടി കുട്ടികൾക്കു ഭക്ഷണം വിളമ്പിയെന്നാണു പഴയിടത്തിന്റെ കണക്ക്. പാചകച്ചുമതല മറ്റുള്ളവർക്ക് ഏറ്റെടുക്കാൻ അവസരം നൽകാൻ വേണ്ടിക്കൂടിയുമാണു പിന്മാറ്റമെന്നും ജോലിക്കാരുടെ കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ടെന്നും പഴയിടം പറഞ്ഞിരുന്നു.

മമ്മൂക്ക വിളിച്ചപ്പോൾ എന്റെ വയറ്റിൽ ചിത്രശലഭങ്ങൾ പറന്നു; ഞാൻ പേര് മാറ്റുകയാണെന്ന് വിൻസി

സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടകരുടെ നിര്‍ബന്ധത്തെ തുടർന്നാണു പഴയിടം ഇപ്പോൾ തീരുമാനം മാറ്റിയത്. നവംബര്‍ എട്ടു മുതല്‍ പത്തുവരെ കളമശേരിയിലാണ് സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവം. ശാസ്ത്രമേളയുടെ സംഘാടകരും വിളിച്ചപ്പോള്‍ രണ്ടുംകൂടി ചെയ്യാമല്ലോ എന്നു കരുതിയാണു ഇറങ്ങിയതെന്നും പഴയിടം പറഞ്ഞു. കോഴിക്കോട്ടെ വിവാദങ്ങളും പ്രതികരണങ്ങളും ചർച്ചകളും മനസ്സിൽ ആഴത്തിലുള്ള മുറിവേൽപിച്ചെങ്കിലും അതെല്ലാം ഉണങ്ങി. മന്ത്രിമാരായ വി.എൻ.വാസവൻ നേരിട്ടെത്തിയും വി.ശിവൻകുട്ടി ഫോണിൽ വിളിച്ചും ആശ്വസിപ്പിച്ചു. ഒട്ടേറെപ്പേർ കൂടെ നിന്നതിൽ സന്തോഷമുണ്ടെന്നും പഴയിടം വ്യക്തമാക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular