ലിയോ പ്രൊമോഷനിടെ സംവിധായകൻ ലോകേഷിന് പരിക്ക്

കേരളത്തിലെ തിയേറ്ററിലും വൻ വിജയമായി മാറിയ ലിയോയുടെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിൽ എത്തിയ സംവിധായകൻ ലോകേഷ് കനകരാജിനെ കാണാൻ അഭൂതപൂർവമായ തിരക്കായിരുന്നു ഇന്ന് പാലക്കാട് അരോമ തിയേറ്ററിൽ. തിയേറ്റർ പ്രൊമോഷന് വേണ്ടി പൂർണ്ണ രീതിയിലുള്ള സെക്യൂരിറ്റി സംവിധാനങ്ങൾ ഉൾപ്പെടെ ഗോകുലം മൂവീസ് ഒരുക്കിയിട്ടും ലോകേഷിനെ കാണാനെത്തിയ പ്രേക്ഷകരുടെ നിലക്കാത്ത പ്രവാഹമായിരുന്നു പാലക്കാട് അരോമ തിയേറ്ററിൽ കണ്ടത്. പ്രേക്ഷകരുടെ സ്നേഹപ്രകടങ്ങൾക്കിടയിൽ തിരക്കിനിടയിൽ ലോകേഷിന്റെ കാലിനു പരിക്കേൽക്കുകയും ചെയ്തു. നിയന്ത്രണങ്ങൾ ഒക്കെ മറികടന്ന് അതിരുവിട്ട ജനത്തെ നിയന്ത്രിക്കാൻ പോലീസ് ലാത്തി വീശുകയും ചെയ്തു. കാലിന് പരിക്കേറ്റ സംവിധായകൻ ലോകേഷ് കനകരാജ് മറ്റു പരിപാടികൾ റദ്ധാക്കി തിരികെ മടങ്ങി. ഇന്ന് നടത്താനിരുന്ന തൃശൂർ രാഗം തിയേറ്ററിലെയും കൊച്ചി കവിത തിയേറ്ററിലെയും തിയേറ്റർ വിസിറ്റുകൾ ഒഴിവാക്കി. കൊച്ചിയിൽ ഇന്ന് നടത്താനിരുന്ന പ്രെസ്സ് മീറ്റ് മറ്റൊരു ദിവസത്തിൽ നടത്താനായി എത്തിച്ചേരുമെന്ന് ലോകേഷ് അറിയിച്ചു.

അവധി ദിവസമായ ഇന്നും ഹൗസ്ഫുൾ ഷോകളുമായി റെക്കോർഡ് കലക്ഷനിലേക്ക് കുതിക്കുകയാണ് ലിയോ. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ലിയോയിൽ സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ ശ്രേധേയമായ വേഷങ്ങളിലെത്തുന്നു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ട്നർ. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, പി ആർ ഓ: പ്രതീഷ് ശേഖർ.

Similar Articles

Comments

Advertismentspot_img

Most Popular