സന്നിദാനം.പി.ഒ’ ! സെക്കൻഡ് ഷെഡ്യൂൾ ആരംഭിച്ചു.

യോഗി ബാബു, പ്രമോദ് ഷെട്ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമുത സാരഥി സംവിധാനം ചെയ്യുന്ന ‘സന്നിദാനം. പി.ഒ’ എന്ന ചിത്രത്തിന്റെ സെക്കൻഡ് ഷെഡ്യൂൾ ചെന്നൈയിൽ ആരംഭിച്ചു. അജിനു അയ്യപ്പൻ കഥയും തിരക്കഥയും രചിച്ച ചിത്രത്തിന് സംവിധായകൻ തന്നെയാണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. ഷിമോഗ ക്രിയേഷൻസുമായി സഹകരിച്ച് സർവ്വത സിനി ഗാരേജിന്റെ ബാനറിൽ മധു റാവു, ഷബീർ പത്താൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ വർഷ വിശ്വനാഥ്, സിത്താര, മേനക സുരേഷ്, മൂന്നാർ രമേഷ്, വിനോദ് സാ​ഗർ, അശ്വിൻ ഹാസ്സൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. പി.എ അയ്യപ്പന്റെതാണ് കൺസെപ്റ്റ്.

വിനോദ് ഭാരതി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം പൊങ്കതിരേഷാണ് കൈകാര്യം ചെയ്യുന്നത്. കലാസംവിധാനം: വിജയ് തെന്നരസു, വസ്ത്രാലങ്കാരം: നടരാജ്, മേക്കപ്പ്: ഷിബുകുമാർ, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, പ്രൊഡക്ഷൻ മാനേജർ: ശിവചന്ദ്രൻ, സ്റ്റണ്ട്: മേരട്ടൽ ശിവ, സഹസംവിധായകർ: സുജേഷ് ആനി ഈപ്പൻ & അശോക് കുമാർ, അസോസിയേറ്റ് ഡയറക്ടർ: മുത്തുവിജയൻ, പബ്ലിസിറ്റി ഡിസൈൻസ്: വിഎം. ശിവ, പിആർഒ: ശബരി.

Similar Articles

Comments

Advertismentspot_img

Most Popular