എയര്‍ടെല്ലിന് 50 മില്ല്യണ്‍ 5ജി ഉപഭോക്താക്കള്‍

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാവായ ഭാരതി എയര്‍ടെല്ലിന്റെ (എയര്‍ടെല്‍) എയര്‍ടെല്‍ 5ജി പ്ലസിന് 50 ലക്ഷം യൂണീക്ക് 5ജി ഉപഭോക്താക്കള്‍ തികഞ്ഞുവെന്ന് കമ്പനി അധികൃതര്‍ സെപ്തംബര്‍ 30-ന് അറിയിച്ചു. എയര്‍ടെല്‍ 5ജി ഇന്ത്യയില്‍ അവതരിപ്പിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് ഈ നേട്ടം അതിവേഗം കൈവരിച്ചത്. രാജ്യത്തെ എല്ലാ ജില്ലകളിലും എയര്‍ടെല്‍ 5ജി പ്ലസ് സേവനങ്ങള്‍ ലഭിക്കുന്നതായി കമ്പനി അറിയിച്ചു.

രാജ്യത്തെ 28 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലും അതിവേഗമാണ് എയര്‍ടെല്‍ 5ജി സംവിധാനം ഏര്‍പ്പെടുത്തിയത്. ബീഹാറിലെ ബാലിയ മുതല്‍ ഒഡീഷയിലെ കട്ടക്ക് വരെയും ജാര്‍ഖണ്ഡിലെ ചെറുഗ്രാമമായ രാംഗഢ് ജില്ല മുതല്‍ രാജസ്ഥാനിലെ വന്യമൃഗ സങ്കേതമായ ബിഷ്‌ണോയ് വരെയും കേരളത്തിലെ ചേറായ് മുതല്‍ കശ്മീരിലെ ചതുപ്പ് നിറഞ്ഞ ഗ്രാമങ്ങള്‍ വരെയും ഉള്ള എയര്‍ടെല്‍ ഉപഭോക്താക്കള്‍ ഡിജിറ്റല്‍ സൂപ്പര്‍ഹൈവേയുടെ ഭാഗമാകുകയും അതിവേഗ ഇന്റര്‍നെറ്റ് സ്പീഡ് ആസ്വദിക്കുകയും ചെയ്യുന്നു.

2022 ഒക്ടോബറില്‍ എയര്‍ടെല്‍ 5ജി അവതരിപ്പിച്ചപ്പോഴുള്ള ഒരു മില്ല്യണ്‍ കവറേജില്‍ നിന്നും 12 മാസങ്ങള്‍ കൊണ്ട് 50 മില്ല്യണില്‍ എത്തിയത്. ഈ വളര്‍ച്ച പൂര്‍ണ വേഗതയില്‍ തുടരുമെന്ന് ഭാരതി എയര്‍ടെല്ലിന്റെ സിടിഒ രണ്‍ദീപ് ഷെഖോണ്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular