149 രൂപയ്ക്ക് 2 ജി.ബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളും 100 എസ്.എം.എസും!!! കിടിലന്‍ ഓഫറുമായി എയര്‍ടെല്‍

ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച ജിയോയെ കടത്തിവെട്ടാന്‍ പുതിയ ഓഫറുമായി എയര്‍ടെല്‍. പുതിയ ഓഫറുകളുമായി ഉപഭോക്താക്കളെ വലയിലാക്കാനുള്ള നീക്കം തകൃതിയായി ഇരുവരും നടത്തുന്നുണ്ട്. ഇപ്പോള്‍ ജിയോയെ കടത്തിവെട്ടി പ്രീപെയ്ഡ് പ്ലാനില്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ടെല്‍. നേരത്തെ 399 രൂപയുടെ പ്രതിദിന ഡാറ്റ ഉപയോഗത്തില്‍ വര്‍ധനവ് 2.4 ജിബിയായി ഉയര്‍ത്തിയതിനു പിന്നാലെ 149 രൂപയുടെ പ്രതിദിന ഡാറ്റ ഉപയോഗ പരിധിയും ഉയര്‍ത്തിയിരിക്കുകയാണ് എയര്‍ടെല്‍.

പതിയ ഓഫറില്‍ 149 രൂപയ്ക്ക് 56 ജിബിയാണ് എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്നത്. ഒരു മാസത്തെ കാലാവധിയുള്ള ഈ പ്ലാനില്‍ പ്രതിദിനം രണ്ട് ജിബി വീതം ഉപയോഗിക്കാം. ഇതോടൊപ്പം അണ്‍ലിമിറ്റഡ് കോള്‍, ദിവസം 100 എസ്എംഎസും ലഭിക്കും. പുതിയ ഓഫറില്‍ ഒരു ജിബി ഡാറ്റയ്ക്ക് ഉപഭോക്താവ് നല്‍കേണ്ടി വരുന്നത് കേവലം 2.66 രൂപമാത്രമാണ്.

പ്രതിദിനം രണ്ട് ജിബി 2ജി, 3ജി 4ജി ഡാറ്റ 149 രൂപയുടെ പ്ലാനില്‍ ഉപയോഗിക്കാന്‍ സാധിക്കും. ഈ ഓഫറില്‍ മറ്റു കമ്പനികളെ പോലെ എയര്‍ടെല്‍ വോയ്സ് കോളുകള്‍ നിയന്ത്രണമില്ല. എന്നാല്‍ തുടക്കത്തില്‍ ഈ പ്ലാന്‍ തിരഞ്ഞെടുത്ത കുറച്ചു പേര്‍ക്ക് മാത്രമാണ് ലഭിക്കുക.

SHARE