‘അറിയിപ്പ്’ ഡിസംബര്‍ 16 മുതല്‍ ഫ്ളിക്‌സിൽ

കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘അറിയിപ്പ്’ ഡിസംബര്‍ 16 മുതല്‍ ഫ്ളിക്‌സിൽ . മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഷെബിന്‍ ബാക്കര്‍ പ്രൊഡക്ഷന്‍, കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍, മൂവിംഗ് നരെറ്റീവ്‌സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

ഡല്‍ഹിയിലെ ഒരു മെഡിക്കല്‍ ഗ്ലൗസ് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ദമ്പതികളുടെ കഥയാണ് അറിയിപ്പ്. കുഞ്ചാക്കോ ബോഹനും ദിവ്യപ്രഭയുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
മെച്ചപ്പെട്ട ജീവിതത്തിനായി രാജ്യത്തിന് പുറത്തേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ദമ്പതികള്‍ക്കിടയില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന സംഭവ വികാസങ്ങള്‍ ആണ് ചിത്രത്തിന്റെ കഥാഗതി.

‘അറിയിപ്പ്‌ന്റെ യാത്ര തികച്ചും സംതൃപ്തമാണ്. ലോകമെമ്പാടുമുള്ള വിവിധ ചലച്ചിത്രമേളകളില്‍ ചിത്രത്തിന് ലഭിച്ച പ്രതികരണത്തില്‍ ഞാന്‍ സന്തുഷ്ടനാണെന്നും ചിത്രത്തിന്റെ സംവിധായകന്‍ മഹേഷ് നാരായണന്‍ പറഞ്ഞു. നെറ്റ്ഫ്‌ലിക്‌സ് വഴി അവസാനം അത് നിങ്ങള്‍ക്ക് മുമ്പില്‍ എത്തിക്കുവാന്‍ സാധിച്ചിരിക്കുകയാണ്. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ സിനിമ കാണുന്നതിനും അതിനോടുള്ള അവരുടെ പ്രതികരണങ്ങള്‍ക്കുമായി കാത്തിരിക്കുകയാണ് താനെന്നും അദ്ദേഹം പറഞ്ഞു. ഈ സിനിമ മഹാമാരിയെയും ഒരു ദമ്പതികളുടെ കഥയെയും അതിലൂടെ അതിജീവിക്കാനുള്ള അവരുടെ പോരാട്ടത്തെയും കുറിച്ചാണ്.

Similar Articles

Comments

Advertismentspot_img

Most Popular