5ജി സേവനങ്ങൾ കൂടുതൽ ന​ഗരങ്ങളിൽ; എയർടെൽ

മുംബൈ: രാജ്യത്ത് 5ജി സേവനം വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് എയര്‍ടെല്‍. നിലവില്‍ 12 നഗരങ്ങളിലാണ് എയര്‍ടെല്‍ 5ജി ലഭിക്കുന്നത്. ചില വിമാനത്താവളങ്ങളിലും 5ജി ലഭിക്കുന്നുണ്ട്.

ഡല്‍ഹി, ബെംഗളുരു, ഹൈദരാബാദ്, വാരണസി, മുംബൈ, ചെന്നൈ, പൂണെ, സിലിഗുരി, നാഗ്പൂര്‍, ഗുരുഗ്രാം, പാനിപ്പത്ത്, ഗുവാഹാത്തി എന്നീ നഗരങ്ങളിലാണ് ഇപ്പോള്‍ എയര്‍ടെല്‍ 5ജി ലഭിക്കുന്നത്. 2023 അവസാനത്തോടെ 5ജി സേവനങ്ങള്‍ രാജ്യമൊട്ടാകെ എത്തിക്കാനുള്ള ശ്രമത്തിലാണ് എയര്‍ടെല്‍.

അതേസമയം, 5ജി സേവനങ്ങള്‍ വിപുലീകരിക്കുന്നതില്‍ ജിയോ മറ്റ് സേവനദാതാക്കളെ അപേക്ഷിച്ച് ഒരുപടി മുന്നിലാണ്. ഈയടുത്ത് ഗുജറാത്തിലെ 33 ജില്ലാ ആസ്ഥാനങ്ങളിലും പരീക്ഷണ ഘട്ടത്തില്‍ 5ജി സേവനം ജിയോ ലഭ്യമാക്കിയിരുന്നു. ഇതോടെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും 5ജി സേവനം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി ഗുജറാത്ത് മാറിയിരുന്നു.

ഗുജറാത്തിലെ 100 സ്‌കൂളുകള്‍ ഡിജിറ്റൈസ് ചെയ്യുക എന്ന ഉദ്ദേശത്തോടെ റിലയന്‍സ് ഫൗണ്ടേഷനും ജിയോയും ചേര്‍ന്ന് നടത്തുന്ന ‘എഡ്യൂക്കേഷന്‍ ഫോര്‍ ഓള്‍’ എന്ന സംരംഭത്തോട് കൂടിയാണ് സംസ്ഥാനത്ത് 5ജി സേവനം ആരംഭിച്ചത്.
അറിഞ്ഞോ വാട്‌സാപ്പില്‍ പുതിയ ഫീച്ചര്‍ ..ഇത് പൊളിക്കും

Similar Articles

Comments

Advertisment

Most Popular

കാസർഗോൾഡ് ‘താനാരോ’ ലിറിക്കൽ വീഡിയോ

ആസിഫ് അലി, സണ്ണി വെയ്ൻ,വിനായകൻ, ദീപക് പറമ്പോൾ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന "കാസർഗോൾഡ് " എന്ന ചിത്രത്തിന്റെ ''താനാരോ"...

വിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരൻ ചിത്രം “വിടുതലൈ” പാർട്ട് 1 റിലീസ് പ്രഖ്യാപിച്ചു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം 'വിടുതലൈ പാർട്ട് 1'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 31നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ജയമോഹൻ രചിച്ച 'തുണൈവൻ' എന്ന...

ബേസിൽ ജോസഫ് ചിത്രം “കഠിന കഠോരമി അണ്ഡകടാഹം”പെരുന്നാളിന് തീയേറ്ററുകളിൽ

ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന കഠിന കഠോരമി അണ്ഡകടാഹം പെരുന്നാൾ റിലീസായി തിയേറ്ററുകളിലേക്കെത്തും. നവാഗതനായ മുഹാഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫ്...