ഗവര്‍ണര്‍ പദവിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണം; പി.രാജീവ്

കൊച്ചി: ഗവര്‍ണര്‍ ഭരണഘടനാപരമായ പദവിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് നിയമമന്ത്രി പി.രാജീവ്. സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കേണ്ടത് നിയമസഭ പാസാക്കിയ നിയമപ്രകാരമാണ്. ചാന്‍സലറുടെ അധികാരം അവിടെ പറയുന്നുണ്ട്. ഗവര്‍ണര്‍ക്ക് പ്രത്യേക അധികാരമില്ല

പേരറിവാള്‍ കേസില്‍ സുപ്രീം കോടതിയും തമിഴ്‌നാട്ടിലെ നീറ്റ് ബില്ല് വിഷയത്തില്‍ മദ്രാസ് ഹൈക്കോടതിയും ഗവര്‍ണര്‍മാരുടെ അധികാരത്തെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്. ബില്ലുകള്‍ അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള അധികാരം ഗവര്‍ണര്‍ക്ക് നല്‍കിയിട്ടില്ല.

ബില്ലില്‍ എന്തെങ്കിലും അതൃപ്തിയുണ്ടെങ്കില്‍ നിയമസഭയുടെ ശ്രദ്ധയില്‍പെടുത്താനാണ് ഗവര്‍ണര്‍ക്ക് അധികാരമുള്ളത്. ബില്ലില്‍ അതൃപ്തിയുണ്ടെങ്കില്‍ അദ്ദേഹത്തിന് തിരിച്ചയക്കാം. അതില്‍ നിയമസഭ തീരുമാനമെടുക്കും. അത് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിസഭയുടെ ശിപാര്‍ശകള്‍ക്ക് അനുസരിച്ച് ഭരണഘടനാപരമായി അദ്ദേഹം പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നത്. പൊതുജനം എല്ലാം കാണുന്നുണ്ടല്ലോ. ജനാധിപത്യ സംവിധാനമാണല്ലോ ഇവിടെ നിലനില്‍ക്കുന്നത്.

ഗവര്‍ണര്‍ക്ക് രാഷ്ട്രീയമാണ്ടാകാം. മുന്‍പ് ഇവിടെ ഒരു ഗവര്‍ണര്‍ തന്റെ രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കാന്‍ രാജിവച്ച് പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ പോയിരുന്നു. ഗവര്‍ണര്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായതാണെന്നും മന്ത്രി പറഞ്ഞു.

pathram:
Related Post
Leave a Comment