മോദി ഉദ്ദേശ്യശുദ്ധിയില്‍ തുളുമ്പുന്ന കുബുദ്ധിയിലൂടെയാണ് രാജ്യത്തെ പുരോഗതിയിലേക്കു നയിച്ചതെന്ന സുരേഷ് ഗോപി

ചെന്നൈ: ഉദ്ദേശ്യശുദ്ധിയില്‍ തുളുമ്പുന്ന കുബുദ്ധിയിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ പുരോഗതിയിലേക്കു നയിച്ചതെന്ന് രാജ്യസഭ മുന്‍ എം.പി.യും നടനുമായ സുരേഷ് ഗോപി. ഞായറാഴ്ച ചെന്നൈയിലെ മലയാളി ക്ലബ്ബില്‍ ബി.ജെ.പി. തമിഴ്‌നാട് ഘടകത്തിന്റെ ഇതരഭാഷാസെല്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയത്തിലുപരി, ഭരണപരമായ മിടുക്കുകാരണമാണ് മോദിയെ ജനങ്ങള്‍ ഹൃദയത്തില്‍ കുടിയിരുത്തുന്നത്. ജന്‍ധന്‍ അക്കൗണ്ട്, സ്വച്ഛ് ഭാരത്, കാര്‍ഷിക നിയമം, ഗതാഗതവികസനം തുടങ്ങി പല പദ്ധതികളും നടപ്പാക്കി അദ്ദേഹം ജനങ്ങള്‍ക്കൊപ്പംനിന്നു. മികച്ച രാഷ്ട്രീയനേതാക്കളെപ്പോലും നല്ലതുചെയ്യാന്‍ അനുവദിക്കാതിരുന്ന മേല്‍ക്കോയ്മ മുന്‍ ഭരണങ്ങളില്‍ ഉണ്ടായിരുന്നു. അതു മാറ്റിമറിച്ചത് നരേന്ദ്രമോദിയാണ്. ആദ്യം ദോഷകരമെന്നു തോന്നിപ്പിക്കുമെങ്കിലും അദ്ദേഹം വിഭാവനംചെയ്ത പലപദ്ധതികളും ദീര്‍ഘവീക്ഷണത്തോടെയുള്ളതായിരുന്നു. കാലം അതു വ്യക്തമാക്കിത്തരുമെന്നും സുരേഷ് ഗോപി പറഞ്ഞു

pathram:
Related Post
Leave a Comment