‘കോണ്‍ഗ്രസ് അവസാനിച്ചു’വെന്ന് അരവിന്ദ് കെജ്‌രിവാള്‍

അഹമ്മബാദ്: ‘കോണ്‍ഗ്രസ് അവസാനിച്ചു’വെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍. ഗുജറാത്തില്‍ രണ്ട് ദിവസത്തെ പ്രചാരണത്തിനെത്തിയ കെജ്‌രിവാള്‍ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു.

ടൗണ്‍ ഹാളില്‍ ശുചീകരണ തൊഴിലാളികളുമായി സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചത്. കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകനോട്, ‘കോണ്‍ഗ്രസ് അവസാനിച്ചു, ഇനി അവരുടെ ചോദ്യങ്ങളെ കുറിച്ച് ചോദിക്കുന്നത് അവസാനിപ്പിക്കണം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഭരണകക്ഷിയായ ബി.ജെ.പിയാകട്ടെ പിന്‍വാതിലിലുടെ സോണിയ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനാണ് ശ്രമിക്കുന്നതെന്നും കെജ്‌രിവാള്‍ ആരോപിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular