ഭർത്താവ് 20 ലക്ഷത്തിന്റെ ആഭരണവുമായി മുങ്ങി; തിരച്ചിലിൽ കണ്ടെത്തിയത് 6 ഭാര്യമാരെ

ഹൈദരാബാദ്: പണവുമായി ഭർത്താവ് മുങ്ങിയെന്ന യുവതിയുടെ പരാതി അന്വേഷിച്ചെത്തിയ പൊലീസിന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ആന്ധ്രപ്രദേശിലെ മംഗൾഗിരിയിലാണ് സംഭവം. അഡപ ശിവശങ്കര ബാബു എന്നു പേരായ ഇയാളെ വിശാഖപട്ടണത്തു നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വഞ്ചനാകുറ്റം ചുമത്തിയാണ് അറസ്റ്റ്. പൊലീസ് തിരഞ്ഞപ്പോള്‍ ഇയാളുടെ ആറ് ഭാര്യമാരെയാണ് കണ്ടെത്തിയത്.

മാട്രിമോണിയൽ സൈറ്റിൽനിന്ന് 2021ലാണ് ഇയാളെ ഇഷ്ടപ്പെട്ടു വിവാഹം കഴിച്ചതെന്നു പരാതിക്കാരിയായ യുവതി പൊലീസിനോട് പറഞ്ഞു. 20 ലക്ഷം രൂപ വിലമതിപ്പുള്ള ആഭരണങ്ങളുമായാണ് ഇയാൾ കടന്നു കളഞ്ഞതെന്നും ഭാര്യ നൽകിയ പരാതിയിൽ പറയുന്നുണ്ട്. പ്രതിയുടെ വിവാഹതട്ടിപ്പിന് കൂടുതൽ സ്ത്രീകൾ ഇരയായിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

Similar Articles

Comments

Advertisment

Most Popular

വിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരൻ ചിത്രം “വിടുതലൈ” പാർട്ട് 1 റിലീസ് പ്രഖ്യാപിച്ചു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം 'വിടുതലൈ പാർട്ട് 1'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 31നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ജയമോഹൻ രചിച്ച 'തുണൈവൻ' എന്ന...

ബേസിൽ ജോസഫ് ചിത്രം “കഠിന കഠോരമി അണ്ഡകടാഹം”പെരുന്നാളിന് തീയേറ്ററുകളിൽ

ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന കഠിന കഠോരമി അണ്ഡകടാഹം പെരുന്നാൾ റിലീസായി തിയേറ്ററുകളിലേക്കെത്തും. നവാഗതനായ മുഹാഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫ്...

മദനോത്സവത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി

സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന മദനോത്സവം വിഷുവിന് തിയേറ്ററുകളിലേക്കെത്തുന്നു. രസകരമായ ഒരു മോഷൻ പോസ്റ്ററിലൂടെയാണ് ചിത്രത്തിന്റെ റിലീസ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്. സുധീഷ് ഗോപിനാഥിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം കുടുംബത്തോടൊപ്പം പ്രേക്ഷകർക്ക് തിയേറ്ററിൽ...