വര്‍ഷങ്ങളായി നിധിപോലെ സൂക്ഷിച്ചു വച്ചത് സൂര്യക്ക് നല്‍കി കമല്‍ ഹാസന്‍

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം വന്‍ വിജയമായി തീര്‍ന്നതിന്റെ സന്തോഷത്തിലാണ് കമലഹാസന്‍. റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് ചിത്രം. ഈ സാഹചര്യത്തില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോടും അഭിനേതാക്കളോടുമുളള ആദരസൂചകമായി പാരിതോഷികങ്ങള്‍ നല്‍കി മൂടുകയാണ് ചിത്രത്തിന്റെ നായകനും നിര്‍മാതാവുമായ കമലിപ്പോള്‍.

സംവിധായകന്‍ ലോകേഷിന് കമല്‍ നല്‍കിയത് ലെക്‌സസിന്റെ ആഡംബര സെഡാന്‍ മോഡലായ ഇ. എസ്.300എച്ച് ആണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരായ 13 പേര്‍ക്ക് അപ്പാച്ചെ ആര്‍ടിആര്‍ ബൈക്കുകളും സമ്മാനിച്ചു. ചിത്രത്തില്‍ അതിഥിവേഷത്തിലെത്തിയ സൂര്യയ്ക്ക് റോളക്‌സ് വാച്ചാണ് കമല്‍ നല്‍കിയത്.

കമല്‍ നല്‍കിയ ഈ വാച്ച് പുത്തന്‍ അല്ല. എന്നാല്‍ വര്‍ഷങ്ങളായി നിധിപോലെ സൂക്ഷിച്ചുവയ്ക്കുകയും വര്‍ഷങ്ങളായി കമല്‍ ധരിക്കുന്നതും ഇതേ വാച്ചാണ് എന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 41 ലക്ഷമാണ് ഈ വാച്ചിന്റെ വിലയെന്ന് കരുതപ്പെടുന്നു.

അവിഹിത ബന്ധം; ഭര്‍ത്താവിനെയും സ്ത്രീയെയും ഭാര്യ നഗ്നരാക്കി നടത്തിച്ചു; ഒടുവിൽ…

സിനിമയില്‍ റോളക്‌സ് എന്ന കഥാപാത്രമായാണ് സൂര്യ എത്തുന്നത്. ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച തികയുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ് റോളക്‌സും സൂര്യയും. വിക്രം രണ്ടാം ഭാഗത്തില്‍ കമലും സൂര്യയുമായിരിക്കും കേന്ദ്രകഥാപാത്രങ്ങള്‍. ഫഹദ് ഫാസിലും ഇതില്‍ വേഷമിടും.

120 കോടിയാണ് വിക്രം സിനിമയുടെ മുതല്‍മുടക്ക്. ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശങ്ങള്‍ 200 കോടി രൂപയ്ക്കാണ് വിറ്റത്. റിലീസ് ചെയ്ത് ഒരു ആഴ്ച തികയുന്നതിനും മുന്‍പ് 300 കോടി കളക്ഷന്‍ നേടി കുതിക്കുകയാണ് വിക്രം

pathram:
Related Post
Leave a Comment