അവിഹിത ബന്ധം; ഭര്‍ത്താവിനെയും സ്ത്രീയെയും ഭാര്യ നഗ്നരാക്കി നടത്തിച്ചു; ഒടുവിൽ…

അവിഹിത ബന്ധം ആരോപിച്ച് ഭര്‍ത്താവിനെയും മറ്റൊരു സ്ത്രീയെയും നഗ്നരാക്കി നടത്തിച്ച ഭാര്യ അറസ്റ്റില്‍. ഛത്തീസ്ഗഡിലെ കൊണ്ടഗവോൺ ജില്ലയിലാണ് സംഭവം. സംഭവത്തിൽ യുവാവിന്റെ ഭാര്യ അടക്കം 4 പേരാണ് അറസ്റ്റിലായത്.

ജൂൺ 11ന് ഉറിഡബെഡ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഭർത്താവിനെ മറ്റൊരു സ്ത്രീക്കൊപ്പം കണ്ട ഭാര്യ ബന്ധുക്കളെ വിളിച്ചു വരുത്തുകയായിരുന്നു. ഇവർ ചേർന്ന് ഇരുവരെയും നഗ്നരാക്കി ഗ്രാമത്തിലൂടെ നടത്തിക്കുകയായിരുന്നെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വാട്ട്സ്ആപ്പിന്റെ ഏറ്റവും പുതിയ ഫീച്ചർ ലഭ്യമായി തുടങ്ങി

pathram:
Related Post
Leave a Comment