വിജയ് ബാബുവിന് കീഴടങ്ങാതെ നിവൃത്തിയില്ല, കൂടുതല്‍ തെളിവുകള്‍ പുറത്ത്

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ നടന്‍ വിജയ് ബാബുവിന് കീഴടങ്ങാതെ വഴിയില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു. വിജയ് ബാബുവിന്റെ വീട്ടില്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ദുബായില്‍ നിന്ന് അദ്ദേഹം മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പോലീസ് പറഞ്ഞു.

സിസിടിവി ഉള്‍പ്പെടെയുള്ള ശാസ്ത്രീയതെളിവുകള്‍ പൊലീസ് ശേഖരിച്ചു. പരാതിയില്‍ പറയുന്ന സ്ഥലം സമയം എന്നിവ സംബന്ധിച്ചുള്ള കാര്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു.

പരാതിയിലുള്ള കാര്യങ്ങള്‍ തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. പുതിയ പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും ഒരുപാട് സംഭവങ്ങള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്. പുതിയ ആളുകള്‍ രംഗത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി.

വിജയ് ബാബുവിനെതിരെ നടപടിയുമായി ‘അമ്മ’; എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് നീക്കിയേക്കും

വിജയ് ബാബു മുന്‍കൂര്‍ ജാമ്യേപക്ഷ നല്‍കിയിട്ടുണ്ട്. താനുമായി ബന്ധം സ്ഥാപിച്ച് ബ്ലാക്ക്മെയില്‍ ചെയ്യാനും സിനിമയില്‍ കൂടുതല്‍ അവസരം നേടാനുമാണ് പരാതിക്കാരി ലക്ഷ്യമിട്ടതെന്ന് വിജയ് ബാബു ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു. തന്റെ ഫ്രൈഡേ ഫിലിംസ് നിര്‍മിച്ച ഒരു ചിത്രത്തില്‍ നേരിട്ട് അവസരം ചോദിച്ചപ്പോള്‍ ഓഡിഷനില്‍ പങ്കെടുക്കാനാണ് പരാതിക്കാരിയോട് ആവശ്യപ്പെട്ടത്. ഓഡിഷനിലൂടെ കഥാപാത്രം ലഭിച്ച ശേഷം നടി കൂടുതല്‍ ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചെന്നും ജാമ്യഹര്‍ജിയില്‍ വിജയ് ബാബു പറയുന്നു.

pathram:
Related Post
Leave a Comment