വ്യാഴാഴ്ച ഹാജരാകാൻ ദിലീപിന് ക്രൈംബ്രാഞ്ച് നോട്ടീസ്; ഹാജരാകില്ലെന്ന് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ദിലീപ്. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നേരത്തെ ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ വ്യാഴാഴ്ച ഹാജരാകാൻ സാധിക്കില്ലെന്നാണ് ദിലീപ് ഇപ്പോൾ ക്രൈം ബ്രാഞ്ചിനെ അറിയിച്ചിരിക്കുന്നത്.

മറ്റൊരു ദിവസം ഹാജരാകാൻ തയ്യാറാണെന്ന് ദിലീപ് അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതൽ ഏതു ദിവസം വേണമെങ്കിലും ഹാജരാകാൻ കഴിയുമെന്ന് ക്രൈംബ്രാഞ്ചിനെ ദിലീപ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകണമെന്നാണ് പ്രത്യേക അന്വേഷണ സംഘം ദിലീപിന് നോട്ടീസ് നൽകിയത്.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ. നോട്ടീസ് ഇന്ന് ദിലീപിന് കൈമാറിയിരുന്നു. ദിലീപ് അപ്പോൾ തന്നെ അസൗകര്യം അറിയിച്ചതോടെ മറ്റൊരു ദിവസം നോട്ടീസ് നൽകാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.

pathram desk 1:
Leave a Comment