ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കും

കോൺഗ്രസ്സ് നേതാവ് ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കും. ലതിക സുഭാഷ്  പ്രവര്‍ത്തകരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് പ്രഖ്യാപനം ഉണ്ടായേക്കും. വൈകീട്ട് തന്നെ  പ്രചാരണവും തുടങ്ങിയേക്കും. 
കോൺണ്‍ഗ്രസ് ഇനി ഒരു സീറ്റ് തന്നാലും സ്വീകരിക്കില്ലെന്നാണ് ലതികയുടെ നിലപാട്.

സീറ്റ് നിഷേധിച്ചത് ആരെന്ന് അറിയില്ലന്ന് ലതിക സുഭാഷ്.

ഇന്ന് നിർണായക തീരുമാനം എടുക്കും.

ഇനി ഒരു സീറ്റ് തന്നാൽ ഇത്തവണ മത്സരിക്കില്ല.

കെ പി സി സി പ്രസിഡന്റ്‌ ഫോൺ പോലും എടുത്തില്ല

ഏറ്റുമാനൂർ ഇല്ലെങ്കിലും വൈപിനിൽ മത്സരിക്കാൻ തയ്യാറായിരുന്നു.

കൂടിയാലോചിച്ച ശേഷം ഏറ്റുമാനൂരിൽ മത്സരിക്കുന്ന കാര്യം തീരുമാനിക്കും.

ഒരു പാർട്ടിയുടെയും പിന്തുണയില്ലെങ്കിലും ഏറ്റുമാനൂരിൽ ജയിക്കാനാകും.

ഏറ്റുമാനൂരിൽ മുൻപും സ്വതന്ത്ര സ്ഥാനാർഥികൾ ജയിച്ച മണ്ഡലമാണ് എന്നും ലതിക.

Similar Articles

Comments

Advertismentspot_img

Most Popular