പണം വാങ്ങി സണ്ണി ലിയോണ്‍ 5 തവണ മലയാളികളെ പറ്റിച്ചോ? സത്യം ക്രൈംബ്രാഞ്ചിനു മുന്നില്‍ വെളിപ്പെടുത്തി താരം

കൊച്ചി: താന്‍ പണം വാങ്ങി മുങ്ങിയതല്ലെന്നു ബോളിവുഡ് നടി സണ്ണി ലിയോണ്‍ ക്രൈംബ്രാഞ്ചിനു മൊഴി നല്‍കി. 5 തവണ പരിപാടിക്കായി ഡേറ്റ് നല്‍കിയിട്ടും സംഘാടകനു പരിപാടി നടത്താന്‍ ആയില്ല. സംഘാടകരുടെ അസൗകര്യമാണ് ഇതിനു കാരണം. എപ്പോള്‍ ആവശ്യപ്പെട്ടാലും പരിപാടിയില്‍ പങ്കെടുക്കുമെന്നും സണ്ണി ലിയോണ്‍ വ്യക്തമാക്കി.

പണം വാങ്ങിയിട്ടും പരിപാടിയില്‍ പങ്കെടുത്തില്ലെന്നു കാട്ടി പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സണ്ണി ലിയോണിനെ ചോദ്യം ചെയ്തിരുന്നു.

കൊച്ചിയില്‍ വിവിധ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം നല്‍കി 29 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് നടപടി. പെരുമ്പാവുര്‍ സ്വദേശി ഷിയാസ് ആണ് പരാതിക്കാരന്‍.

2016 മുതല്‍ 12 തവണയായി 29 ലക്ഷം തട്ടിയെടുത്തുവെന്നാണ് ഷിയാസിന്റെ പരാതി. അവധിക്കാലം ആഘോഷിക്കാന്‍ പൂവാറില്‍ എത്തിയ നടിയെ പൂവാറിലെ താമസസ്ഥലത്തെത്തിയാണ് കൊച്ചിയില്‍ നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തത്.

സംഘാടകരുടെ പിഴവ് മൂലമാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയതെന്നാണ്് സണ്ണി ലിയോണിന്റെ നിലപാട്. കേസുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

#latest_news #kerala_News #latest_updates #latest_malayalam_News #cinema_Updates #movie_news #film_updates #kerala_politics #crime_News_Kerala #todays_kerala_news

pathram:
Related Post
Leave a Comment