അമ്മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മകന്‍ തൂങ്ങി മരിച്ച നിലയില്‍; ഭാര്യയെങ്കിലും മനസമാധാനത്തോടെ ജീവിക്കട്ടെയെന്ന് വിപിന്റെ ആത്മഹത്യക്കുറിപ്പ്

നെയ്യാറ്റിന്‍കര : പെരുങ്കടവിളയ്ക്കു സമീപം മാതാവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മകന്‍ തൂങ്ങി മരിച്ച നിലയില്‍. ആങ്കോട് തലമണ്ണൂര്‍ക്കോണം മോഹനവിലാസത്തില്‍ പരേതനായ വാസുദേവന്‍ നായരുടെ ഭാര്യ മോഹനകുമാരി (63), മകന്‍ കണ്ണന്‍ എന്നു വിളിക്കുന്ന വിപിന്‍ (33) എന്നിവരാണു മരിച്ചത്. സംസ്‌കാരം ഇന്നു മൂന്നിന് .വിപിനിന്റെ ഭാര്യ മായ. മൂന്നുവയസ്സുകാരി ദൗത്യയാണ് മകള്‍.

വിപിന്‍ സ്വകാര്യ ഹാര്‍ഡ്‌വെയര്‍ സ്ഥാപനത്തില്‍ െ്രെഡവറും സെയില്‍സ്മാനുമാണ്. മോഹനകുമാരിയും മായയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. ഭാര്യയെങ്കിലും മനസമാധാനത്തോടെ ജീവിക്കട്ടെയെന്ന് വിപിന്റെ ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. മരണത്തില്‍ മറ്റു ദുരൂഹതകളില്ലെന്നാണു പ്രാഥമിക നിഗമനം. മായയും ദൗത്യയും ഒരാഴ്ചയായി ചൂഴാറ്റുകോട്ടയിലെ അവരുടെ വസതിയിലായിരുന്നു.

വീട്ടിലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് വിപിന്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ഏറെ സ്‌നേഹിച്ചിരുന്ന അമ്മയെയും ഒപ്പം കൂട്ടുകയായിരുന്നുവെന്നു കരുതുന്നതായി ബന്ധുക്കള്‍ മൊഴി നല്‍കി.

pathram:
Related Post
Leave a Comment