ആത്മഹത്യയ്ക്ക് ഒരുങ്ങുന്ന ചിത്രം ഭാര്യയ്ക്കു അയച്ചു; 41കാരൻ ക്വാറന്റീൻ കേന്ദ്രത്തിൽ തൂങ്ങിമരിച്ചു

പത്തനംതിട്ട: റാന്നിയിലെ പെയ്ഡ് ക്വാറന്റീൻ കേന്ദ്രത്തിൽ കലഞ്ഞൂർ സ്വദേശി തൂങ്ങി മരിച്ചു. നിഷാന്ത് ഭവനിൽ നിഷാന്ത് (41) ആണ് മരിച്ചത്. ബെംഗളൂരുവിൽ പൂക്കടയിൽ ജോലി ചെയ്യുകയായിരുന്നു. 2 ദിവസം മുൻപാണ് നാട്ടിലെത്തിയത്. റാന്നി വൈക്കത്ത് വാടകയ്ക്കു താമസിക്കുകയായിരുന്നു.

ഇന്നലെ രാത്രിയിൽ ക്വാറന്റീൻ കേന്ദ്രത്തിൽ നിഷാന്ത് ബഹളം വയ്ക്കുകയും പുറത്തേക്ക് ഓടാൻ ശ്രമിക്കുകയും ചെയ്തതായി അ‍ഡ്മിനിസ്ട്രേറ്റീവ് ഓഫിസർ അറിയിച്ചു. അനുനയിപ്പിച്ചു മുറിയിൽ കയറ്റിയെങ്കിലും രാത്രിയിൽ ആത്മഹത്യയ്ക്ക് ഒരുങ്ങുന്ന ചിത്രം വാട്സാപ്പിൽ ഭാര്യയ്ക്ക് അയച്ചു നൽകിയ ശേഷമാണ് മരിച്ചത്.

pathram desk 1:
Related Post
Leave a Comment