കണ്ണൂരില്‍ അമ്മയും രണ്ടു പെണ്‍മക്കളും ആത്മഹത്യക്ക് ശ്രമിച്ചു. ഒരു മകള്‍ മരിച്ചു

പയ്യാവൂര്‍: കണ്ണൂര്‍ പയ്യാവൂരില്‍ അമ്മയും രണ്ടു പെണ്‍മക്കളും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഒരു മകള്‍ മരിച്ചു. കഴിഞ്ഞദിവസമാണ് ഇവര്‍ മൂവരും വിഷം കഴിച്ചത്.

പയ്യാവൂര്‍ ടൗണില്‍ തുണിക്കട നടത്തുന്ന സ്വപ്‌ന അനീഷും ഇവരുടെ രണ്ട് മക്കളുമാണ് വിഷം കഴിച്ചത്. സ്വപ്‌നയുടെ ഇളയ മകള്‍ അന്‍സില്ല(3) ആണ് മരിച്ചത്.

വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മൂവരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പതിനൊന്നു വയസ്സുകാരിയായ മൂത്തമകളും സ്വപ്‌നയും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ആത്മഹത്യക്ക് ശ്രമിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല.

pathram:
Related Post
Leave a Comment