ഇരട്ട ഡ്രൈവിങ്ങ് ലൈസന്‍സ് ഉള്ളവർക്ക് ഒന്നാക്കാൻ അവസരം

ഒന്നിലധികം ഡ്രൈവിങ് ലൈസൻസുള്ളവർക്ക് പിഴയടച്ച് ലൈസൻസ് ഒന്നാക്കാം. ഡ്രൈവിങ് ലൈസൻസ് ശൃംഖലയായ സാരഥിയിലാണ് ഈ സൗകര്യമുള്ളത്. മറ്റു സംസ്ഥാനങ്ങളിൽ ലൈസൻസ് എടുത്തവർക്ക് സംസ്ഥാനത്തും ലൈസൻസുണ്ടെങ്കിൽ കൂട്ടിച്ചേർക്കാം.

ഇവിടെയും ഒന്നിലധികം ഡ്രൈവിങ് ലൈസൻസുണ്ടെങ്കിൽ ഒന്നാക്കാം. രണ്ടുലൈസൻസിനും സാധുത ഉണ്ടായിരിക്കണം. 460 രൂപയാണ് ഫീസ്. ലൈസൻസുകളും മേൽവിലാസം തെളിയിക്കുന്ന രേഖകളുമായി അപേക്ഷിക്കണം.

വ്യാജന് സാധ്യതയുള്ളതിനാൽ അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഡ്രൈവിങ് ലൈസൻസുകൾ മുമ്പ് സംസ്ഥാനത്തേക്ക് മാറ്റാൻ അനുവദിച്ചിരുന്നില്ല. അതിനാൽ പലരും ഇതരസംസ്ഥാന ലൈസൻസുകൾ ഉപേക്ഷിക്കുകയും നാട്ടിൽ പുതിയ ലൈസൻസ് എടുക്കുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തിനുള്ളിൽത്തന്നെ ഒന്നിലധികം ലൈസൻസ് എടുത്തവരുണ്ട്. അച്ചടക്ക നടപടിയുടെ ഭാഗമായി ലൈസൻസുകൾ റദ്ദാക്കുമ്പോഴാണ് പലരും താത്കാലിക മേൽവിലാസം നൽകി മറ്റു ജില്ലകളിൽനിന്ന് പുതിയ ലൈസൻസ് എടുക്കാറ്. ഇത്തരം ഇരട്ട ലൈസൻസുകൾ സാരഥി കണ്ടെത്തി കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. ഇവർക്കും പിഴനൽകി നടപടി ഒഴിവാക്കാം.

Similar Articles

Comments

Advertismentspot_img

Most Popular