ഡെലിവറി ബോയ്‌സ് 7ാം നമ്പര്‍ ജഴ്‌സിയില്‍; ധോണിക്ക് ആദരവുമായി സൊമാറ്റോ

മുൻ നായകൻ എംഎസ് ധോണി- ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന് ആശംസകൾ അറിയിക്കുന്നത്. ഇതിനിടെ പ്രമുഖ ഭക്ഷണവിതരണ ആപ്പായ സൊമാറ്റോയും എം എസ് ധോണിക്ക് ആദരവ് അർപ്പിച്ചു.

ഭക്ഷണം ഓർഡർ ചെയ്തതിനു ശേഷം അത് ട്രാക്ക് ചെയ്യാനുള്ള വിൻഡോയിൽ ഡെലിവറി ബോയ്സിൻ്റെ ഐക്കൺ ഏഴാം നമ്പർ ഗൗൺ ആക്കിയാണ് സൊമാറ്റോയുടെ ആദരവ്. തൻ്റെ ക്രിക്കറ്റ് കരിയറിൽ ഏഴാം നമ്പർ ജഴ്സിയാണ് അദ്ദേഹം അണിഞ്ഞിട്ടുള്ളത്. അതുകൊണ്ട് തന്നെ സൊമാറ്റോ ആ ജഴ്സി തങ്ങളുടെ ഡെലിവറി ബോയ്സിൻ്റെ ഐക്കണിനു നൽകിയിരിക്കുകയാണ്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ധോണി വിരമിക്കൽ തീരുമാനം അറിയിച്ചത്. ടെസ്റ്റില്‍ നിന്ന് നേരത്തെ വിരമിച്ചിരുന്നു. ഒരു വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലൂടെ തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി ധോണി പ്രഖ്യാപിച്ചത്. ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സംഘടിപ്പിച്ചിരിക്കുന്ന ക്യാമ്പിലാണ് ധോണി നിലവില്‍. ഇതിനിടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നതായി ധോണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പാണ് ധോണിയുടെ കരിയറിലെ അവസാന പരമ്പര. 2004 ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ ധോണി ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനായാണ് അറിയപ്പെടുന്നത്. ഇന്ത്യയ്ക്ക് ഏകദിന, ട്വന്റിട്വന്റി, ചാംപ്യന്‍സ് ട്രോഫി കിരീടങ്ങള്‍ സമ്മാനിച്ച ഏക നായകനുമാണ് ധോണി. ധോണി വിരമിച്ചതിനു പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്സ് താരമായ സുരേഷ് റെയ്നയും വിരമിക്കൽ പ്രഖ്യാപിച്ചു.

 

pathram:
Related Post
Leave a Comment